സ്വപ്‌നയ്‌ക്കൊപ്പം ബോഡി ഗാര്‍ഡുകൾ, ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തിയതിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് സ്വപ്‌ന സുരേഷ്, രണ്ട് ബോഡി ഗാര്‍ഡുകൾ മുഴുവന്‍ സമയവും ഒപ്പം തന്നെ...!

സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ച് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. രണ്ട് ജീവനക്കാരെയാണ് സ്വപ്‌ന തന്റെ സുരക്ഷയ്‌ക്കായി നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പമുണ്ടാവും. നിയമോപദേശം തേടാനായി കൊച്ചിയിലേക്ക് യാത്ര തിരിച്ച സ്വപ്‌നയ്‌ക്കൊപ്പം ഇന്ന് ബോഡി ഗാര്‍ഡുണ്ടായിരുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സ്വന്തം സുരക്ഷ സ്വപ്‌ന സുരേഷ് വർദ്ധിപ്പിച്ചത്.സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്.സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും.
ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്‌ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലെ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി ഉടന്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു.
https://www.facebook.com/Malayalivartha