വല്ലാത്ത ഹൈപ്പ് സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടാണ് "വിക്രം" കാണാൻ ചെന്നിരുന്നത്; ഫഹദ് ഫാസിലും വിജയ് സേതുപതിയുമോഴിച്ച് സർവതും നിരാശ; എന്നാണ് അങ്ങയുടെ ഒരു നല്ല സിനിമ കാണാൻ കഴിയുക ? ഉലകനായകന്റെ നല്ല സിനിമകൾ കൺകുളിർക്കെ കാണാൻ കാതോർത്തിരിക്കുകയാന്ന് ഡോ സുൽഫി നൂഹു

ഡോ സുൽഫി നൂഹു കമലഹാസന്റെ വിക്രം സിനിമ കണ്ട ശേഷം പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇന്നലെ വിക്രം കണ്ടു. എന്നാണ് അങ്ങയുടെ ഒരു നല്ല സിനിമ കാണാൻ കഴിയുക ? ഏറെനാളായിരിക്കുന്നു അങ്ങനെയൊന്ന് കണ്ടിട്ട് . വല്ലാത്ത ഹൈപ്പ് സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടാണ് "വിക്രം" കാണാൻ ചെന്നിരുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയുമോഴിച്ച് സർവതും നിരാശ.
ഉലകനായകന്റെ നല്ല സിനിമകൾ കൺകുളിർക്കെ കാണാൻ കാതോർത്തിരിക്കുകയാണെന്നാണ് ഡോ സുൽഫി നൂഹു പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഉലകനായകനൊടാണ്. അങ്ങയുടെ "വിക്രം" സിനിമയിൽ കൊലപാതകങ്ങൾക്ക് ശേഷം പറയുന്നതുപോലെ "ഇതൊരു സ്റ്റേറ്റ്മെന്റുമാത്രം" ! അതു മാത്രം!
ഒരു പക്ഷെ ഒരാഗ്രഹം. ആ സ്റ്റേമെന്റ് അല്ലെങ്കിൽ ആഗ്രഹം ഇങ്ങനെ. "ഇന്നലെ വിക്രം കണ്ടു,എന്നാണ് അങ്ങയുടെ ഒരു നല്ല സിനിമ കാണാൻ കഴിയുക"?_ ഏറെനാളായിരിക്കുന്നു അങ്ങനെയൊന്ന് കണ്ടിട്ട് . ടീനേജ് ദിവസങ്ങളിൽ തുടങ്ങിയതാണ് അങ്ങയുടെ സിനിമകളോടുള്ള പെരുത്തിഷ്ടം.
മിസ്സ് ചെയ്ത സിനിമ ഒന്നുപോലുമില്ല. പലതും രണ്ടും മൂന്നും തവണയൊക്കെ. നായകനിലെ "വേലു നായ്ക്കർ" മൂന്നാംപിറയിലെ "ഷീനു' അമ്പേ ശിവത്തിലെ "നല്ലശിവം" സാഗര സംഗമത്തിലെ "ബാലകൃഷ്ണൻ' പതിനാറ് വയതിനിലെയിലെ "ചപ്പാണി" കുരുതി പുനലിലെ "ആദി നാരായണൻ' എക് ദുജെ കേലിയെയിലെ "വാസു" (വോഹ് വാസു! ) അങ്ങനെ നൂറു നൂറു കഥാപാത്രങ്ങൾ.
വല്ലാത്ത ഹൈപ്പ് സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടാണ് "വിക്രം" കാണാൻ ചെന്നിരുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയുമോഴിച്ച് സർവതും നിരാശ. ഒറ്റവാക്കിൽ "അട്ടറോഷിയസ്" കമലഹാസൻ തിമിർത്തഭിനയിച്ചുവെന്നൊക്കെ കേട്ടപ്പോൾ വല്ലാതങ്ങ് പ്രതീക്ഷിച്ചു പോയി.
സൈബർ ലിഞ്ചിങ് ഭയന്ന് അഭിപ്രായം പറയാതിരിക്കാൻ പറ്റില്ലല്ലോ. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് അതിഗംഭീരമായി പോകുമ്പോൾ സിനിമ ഇഷ്ടപ്പെടാത്തവർ പോലും മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
ഇഷ്ടപ്പെട്ടവർ ധാരാളം. പ്രത്യേകിച്ച് യഗ്സ്റ്റേഴ്‌സ് . അതും ഉൾക്കൊള്ളുന്നു. അതോ ഇനി കോവിഡ്-19 കഴിഞ്ഞപ്പോൾ, അതെങ്ങാനും, സിനിമാസ്വാദന നിലവാരത്തെ ബാധിച്ചിട്ടുണ്ടോയെന്ന് അക്കാഡമിക് സംശയം ! ലോങ് കോവിട് അങ്ങനെയൊന്നും ചെയ്തിട്ടില്ലായിരിക്കും, അല്ലെ!
ഒറ്റവാക്കിൽ ആ സിനിമയെ ഇങ്ങനെ തന്നെ വിലയിരുത്തുന്നു. "അട്ടറോസിയസ്"
സിനിമയിലെ അണിയറ പ്രവർത്തകരിൽ ചിലർക്ക് ഉലകനായകൻ റോളക്സ് വാച്ചുകൾ കൊടുക്കുന്നതായി വായിച്ചു. സിനിമ കണ്ടവർക്കും നൽകണമെന്നാണ് ഉലകനായകനോട് അപേക്ഷ ! ഉലകനായകന്റെ നല്ല സിനിമകൾ കൺകുളിർക്കെ കാണാൻ കാതോർത്ത് ഇവിടെ ഇങ്ങനെ.ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha
























