ട്വിസ്റ്റോട് ട്വിസ്റ്റ്... മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ വച്ച് നടന്ന പ്രതിഷേധം ആഘോഷമാക്കി സിപിഎം; സുധാകരന്റെ സ്വന്തം നാട്ടുകാര്‍ വിമാനത്തില്‍ കയറി അഭ്യാസം കാണിക്കുമെന്ന് ആരും കരുതിയില്ല; മുഖ്യമന്ത്രിയുടെ അടുത്തുവരെയെത്തി പ്രതിഷേധിച്ച യൂത്തുകോണ്‍ഗ്രസുകാരെ ചുരുട്ടിക്കൂട്ടി ഇപി ജയരാജന്‍; വിമാനത്തിലെ ആക്രമണം ഭീകരാക്രമണത്തിന് സമം

വളരെ ആവേശമായി നടത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസുകാരുടെ സമരം എട്ടുനിലയില്‍ പൊട്ടിയ അവസ്ഥയിലാണ്. വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണ്. വിമാനത്തിലെ ആക്രമണം ഭീകരാക്രമണത്തിന് സമമായാണ് വ്യാഖ്യാനിക്കുന്നത്.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എത്ര ഉന്നതനായാലും പരിമിതമായ സുരക്ഷ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്ക് കരയില്‍ നൂറുകണക്കിന് പോലീസുകാര്‍ സുരക്ഷയൊരുക്കിയപ്പോള്‍ വിമാനത്തില്‍ സുരക്ഷയ്ക്കായി രണ്ട് പേര്‍ മാത്രം. ഒരു പിഎയും ഒരു ഗണ്‍മാനും. തോക്ക് വിമാനത്തില്‍ കൊണ്ടുപോകാനാവില്ല. വിമാനത്താവളത്തിലെ പരിശോധനയില്‍ യാത്രക്കാര്‍ക്ക് മെറ്റല്‍ ഉണ്ടോയെന്ന് മാത്രമേ പരിശോധന നടത്തൂ. മനസിലെ അയുധം പരിശോധിക്കാന്‍ സംവിധാനമില്ല.
ഇന്നലെ യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധം ഏത് വിവിഐപിയ്ക്കും സംഭവിക്കാം. യൂത്ത് കോണ്‍ഗ്രസുകാര്‍ ഏതാണ്ട് മുഖ്യമന്ത്രിയ്ക്ക് അടുത്തുവരെ എത്തിയിരുന്നു. ഇപി തടഞ്ഞില്ലായിരുന്നെങ്കില്‍ വലിയ പ്രശ്‌നമായി മാറിയേനെ.
കമ്മ്യൂണിസ്റ്റുകാരുടെയിടയില്‍ ഇപി സൂപ്പര്‍ ഹീറോയായി. ഇത്രയും പ്രായമായിട്ടും തണ്ടും തടിയുമുള്ള രണ്ട് യൂത്തന്‍മാരെയാണ് ഇപി പറപ്പിച്ചത്. മുദ്രാവാക്യം വിളിച്ചു വരുന്ന രണ്ട് യൂത്തന്‍മാരെയാണ് കാണാന്‍ കഴിയുന്നത്. ഉടന്‍ മുന്നോട്ട് വരുന്ന ഇപിയെയാണ് കാണാന്‍ കഴിഞ്ഞത്. ഒറ്റ തള്ളല്‍ യൂത്തന്‍മാര്‍ തെറിച്ച് താഴെവീണു. പിന്നീട് ഇപി ഷൂസിട്ട് ചവിട്ടി എന്നാണ് യൂത്തന്‍മാരുടെ ആരോപണം. എന്തായാലും പഴയ കളരിയായ കായിക മന്ത്രിയായ ഇപി പൊളിച്ചു. സുധാകരന്റെ ശിഷ്യന്‍മാരെ പഴയ എതിരാളിയായ ഇപി തന്നെ നേരിട്ടു.
വലിയ ട്രോളുകളാണ് വരുന്നത്. ടിക്കറ്റെടുത്ത് അടിവാങ്ങി എന്ന തരത്തിലാണ് പ്രചരണം കൊഴുക്കുന്നത്. എന്തായാലും സംഭവം കോണ്‍ഗ്രസിന് വലിയ നാണക്കേടുമായി. സ്വപ്ന വിഷയമെല്ലാം മറന്നു. സഖാക്കള്‍ ഉയര്‍ത്തെഴുന്നേറ്റു. പിന്നെ കണ്ടത് സംസ്ഥാന വ്യാപകമായ അക്രമമാണ്.
തലസ്ഥാന നഗരി കലാപഭൂമിയായി. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ കല്ലും കമ്പുമെറിഞ്ഞു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രിക്കാന്‍ ദ്രുതകര്‍മസേന ഇറങ്ങി.
അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരമാവധി പൊലീസുകാരെ വിന്യസിക്കും. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഓഫിസില്‍ ഉള്ളപ്പോഴായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനുനേരെ അക്രമണമുണ്ടായത്.
സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെപിസിസി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതിഷേധപ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. ഇതേത്തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.
വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. നേതാക്കളുടെ നിര്‍ദേശങ്ങള്‍ പോലും മറികടന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവില്‍ സിപിഎമ്മിനെ നേരിട്ടത്. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസുകാരും തിരിച്ചും ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്തായാലും സ്വപ്ന തുടങ്ങിയവച്ച ബിരിയാണിച്ചെമ്പ് മാറിക്കഴിഞ്ഞു. കിട്ടിയ സാഹചര്യം പരമാവധി ഉപയോഗിക്കാനാണ് സിപിഎം നീക്കം.
"
https://www.facebook.com/Malayalivartha


























