കല്‍പ്പറ്റയിലെ യുഡിഎഫ് പ്രതിഷേധം; കോണ്‍ഗ്രസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു! കണ്ടാലറിയാവുന്ന മറ്റ് 50 പ്രവര്‍ത്തകര്‍ക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസമുണ്ടാക്കിയതിനും കേസ്

കഴിഞ്ഞ ദിവസം നടന്ന കല്‍പ്പറ്റയിലെ യുഡിഎഫ് പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്.
അനുമതിയില്ലാതെ തന്നെ പ്രകടനം നടത്തിയതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് 50 പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സിപിഐഎംഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























