കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ, ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിൽ ഇന്ന് ഹർത്താൽ. ജില്ലയിലെ ചില മലയോര മേഖലകളിൽ ആണ്
ഹർത്താൽ.കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ 5 പഞ്ചായത്തുകളിലാണ് എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇടുക്കി ജില്ലയിലും ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ എട്ടിന് ഹർത്താൽ നടത്തിയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചത്.
കോടതി വിധി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂവിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്.
ഭൂ പ്രശ്‌നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന് നേതാക്കൾ ആരോപിച്ചു.യുഡിഎഫ് ഒരു പകൽ നീണ്ട ഉപവാസവും റാലിയും നടത്തി. വിഷയത്തിൽ ശക്തമായ സമരങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നു നേതാക്കൾ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പിപിഎ കരിം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല മേഖലാ വിധിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവിതം ത്രാസിൽ തൂങ്ങിയിട്ടും സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























