മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്; വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങി സർക്കാർ; വലിയതുറ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിൽ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരികയുണ്ടായി. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അതായത് വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഡാലോചന എന്നിവയും എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിൻ്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്ന കുറ്റവും ചുമത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം തന്നെ വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റെന്ന് പരാതിപ്പെട്ട രണ്ട് പ്രതികൾ മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത്. ഇന്നലെ, വൈകിട്ട് കണ്ണുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുളളിലായിരുന്നു ഇത്തരത്തിൽ പ്രതിഷേധം ഉയർന്നത്.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരും വിമാനത്തിനുള്ളില്‍ വെച്ച് തന്നെ മര്‍ദിച്ചെന്ന് പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തങ്ങള്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. 'ഞങ്ങള്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ജീവിതത്തില്‍ മദ്യപിക്കാത്ത വ്യക്തിയാണ്', അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് ചൂണ്ടിക്കാണിച്ചു. വൈദ്യപരിശോധനക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഫര്‍സീന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
അതോടൊപ്പം തന്നെ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിയിക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി അവരുടെ മെഡിക്കല്‍ പരിശോധന നടത്തട്ടെ. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കില്‍ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
കൂടാതെ ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.
ഇപി ജയരാജന്‍ പറഞ്ഞത്:
മദ്യലഹരിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയത്. കള്ള് കുടിച്ച് ലെവല്‍ കെട്ട അവസ്ഥയായിരുന്നു അവര്‍ക്ക്. ഇതാണ് കോണ്‍ഗ്രസിന്റെ ഗതി. എവിടെയെത്തി കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് സംഭവത്തിലൂടെ ജനങ്ങള്‍ മനസിലാക്കണം. യൂത്ത് കോണ്‍ഗ്രസ് എന്ന് പോലും അവര്‍ക്ക് പറയാന്‍ സാധിക്കുന്നില്ലായിരുന്നു. നാവ് കുഴഞ്ഞ രൂപത്തിലായിരുന്നു. ഇങ്ങനെയാണോ കോണ്‍ഗ്രസ് പ്രശ്നങ്ങളെ സമീപികേണ്ടത്. എന്ത് സമരരീതിയാണിത്. ഇത്തരം അക്രമങ്ങളെ ശക്തമായി എതിര്‍ക്കണം.'' ''ഈ ഭീകരന്‍മാരെയും കൊണ്ട് അല്ലേ കോണ്‍ഗ്രസ് നടക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചതിലാണ് പരാതി. മുഖ്യമന്ത്രിയെ ആക്രമിക്കുക ലക്ഷ്യമിട്ടാണ് അവര്‍ വിമാനത്തില്‍ കയറിയത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. കുടിപ്പിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കയറ്റി വിട്ടേക്കുകയായിരുന്നു. ഇത് ഉന്നതനേതാക്കളുടെ അറിവോടെയാണെന്നതില്‍ സംശയമില്ല. ഭീകരസംഘടനകള്‍ മാത്രമേ വിമാനത്തിനുള്ളില്‍ ഇത്തരം അക്രമസംഭവങ്ങള്‍ നടത്തൂ.
https://www.facebook.com/Malayalivartha


























