ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു അന്ന് റോഡില്‍ പ്രതിഷേധിച്ചു; ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവുമെന്ന് ? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞു എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല; 9 വര്‍ഷമായി നിരപാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു; സമരഭടന്‍മാര്‍ പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീര്‍

സമരഭടന്‍മാര്‍ പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീര്‍ പറഞ്ഞിരിക്കുകയാണ്. നസീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ; ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ -സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി -സരിത വിഷയം.
ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു അന്ന് റോഡില്‍ പ്രതിഷേധിച്ചു. ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവുമെന്ന് ? പറയാന്‍ കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞു എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല. 9 വര്‍ഷമായി നിരപാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം 2013 ഒക്ടോബര്‍ 27നായിരുന്നു കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലുകൾ എറിഞ്ഞത്. എം.എല്‍.എമാരായ ടി.വി രാജേഷ്, സി.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട 113 പേര്‍ക്കെതിരെ അന്ന് കേസെടുക്കുകയും ചെയ്തു. സി.പി.എം നേതാവായിരുന്ന സി.ഒ.ടി. നസീറും അന്ന് കേസില്‍ പ്രതിയായിരുന്നു.പക്ഷേ പിന്നീട് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് ചോദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























