കവലയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകവെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു; പാമ്പാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. പാമ്പാടി പങ്ങട വടക്കേടത്ത് പരേതരായ വി.ഇ ഐസകിന്റെയും ഏലിയാമ്മയുടെ മകൻ സുനിൽ ഐസക് വി (50) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി പാമ്പാടി കാളച്ചന്ത ഭാഗത്തായിരുന്നു അപകടം. പാമ്പാടി കവലയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകവെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 4.50 ഓടെ മരിച്ചു. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പരേതൻ അവിവാഹിതനാണ്. സഹോദരൻ: സാബു. സംസ്‌കാരം ജൂൺ 14 ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
https://www.facebook.com/Malayalivartha


























