കര്‍ഷകനായി പുറത്തേക്ക്.... 22 വര്‍ഷത്തെ ജയില്‍ ജീവിതം അവസാനിപ്പിച്ച് 2643-ാം നമ്പര്‍ കുപ്പായമഴിച്ച് മണിച്ചന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് മികച്ച കര്‍ഷകനായി....

കര്‍ഷകനായി പുറത്തേക്ക്.... 22 വര്‍ഷത്തെ ജയില്‍ ജീവിതം അവസാനിപ്പിച്ച് മണിച്ചന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് മികച്ച കര്‍ഷകനായി....ജീവപര്യന്തം തടവിന് ശിക്ഷിച്ച മണിച്ചന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 2011 മേയ് 22 നാണ് നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ വന്നത് .
2643-ാം നമ്പര്‍ കുപ്പായത്തില്‍ തുറന്ന ജയിലില്‍ എത്തിയ മണിച്ചന്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട് കൃഷിപ്പണിയില്‍ തല്‍പരനായി മാറി. വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം കൃഷി ചെയ്തു. 11 വര്‍ഷത്തെ തുറന്ന ജയിലിലെ ജീവിതം മണിച്ചനെ മികച്ച കര്‍ഷകനാക്കി മാറ്റി.
ജയില്‍ അന്തേവാസികളില്‍ മണിച്ചന്റെ നേതൃത്വത്തില്‍ പത്ത് ഏക്കര്‍ സ്ഥലത്താണ് വിവിധതരം കൃഷികള്‍ ചെയ്തിരുന്നത്. മണിച്ചനൊപ്പം ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ഏഴു പേര്‍കൂടി കൃഷിയില്‍ സഹായിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ടും കോളിഫ്ലവറുമാണ് മണിച്ചന്‍ കൃഷി ചെയ്യുന്നത്. പ്രതിദിനം 230 രൂപയാണ് മണിച്ചന്‍ സമ്പാദിക്കുന്നത്.
പ്രതിമാസം 6900 രൂപ കൂലിയിനത്തില്‍ ലഭ്യമാകും. ഇതില്‍ ഒരു വിഹിതം കുടുംബത്തിനായി മാറ്റിവെയ്ക്കും. ഒരു വിഹിതം കാന്റീന്‍ വിഹിതമാണ്. മണിച്ചന് ഇപ്പോള്‍ 65 വയസ്സായി. ജയില്‍മോചനത്തിന് വഴിതുറന്ന കാര്യം വാര്‍ത്തകളിലൂടെയാണ് മണിച്ചനറിയുന്നത്.
അതേസമയം സന്താഷം...... ഒപ്പം ഗവണ്‍മെന്റിനും കോടതിയോടും നന്ദി..... എന്നും ഒന്നേ പറയാനുള്ളു. മണിച്ചന്‍ അന്നും ഇന്നും എന്നും ഈ കേസില്‍ നിരപരാധിയാണ്. എങ്ങനെയാണ് മദ്യദുരന്ത കേസില്‍ പ്രതിയായതെന്ന് ആര്‍ക്കും അറിയില്ലെന്നും മണിച്ചന്റെ ഭാര്യ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മണിച്ചന്റെ മോചനത്തിനായി ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. പപ്പയുടെ മോചനക്കാര്യത്തില്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം മാറി സന്തോഷം തോന്നുന്നു- മകന്‍ പ്രവീണ്‍ പറഞ്ഞു. മണിച്ചന്‍ താമസിച്ചിരുന്ന പട്ടരുമഠം എന്ന വീട് വില്പന നികുതിയുമായി ബന്ധപ്പെട്ട കേസില്‍ ജപ്തി നടപടി നേരിടുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. സഹോദരി കുഞ്ഞുമോളുടെ പൂവന്‍വിളാകം എന്ന വീട്ടിലാണ് ഉഷയും പ്രവീണും താമസിക്കുന്നത്. മകള്‍ റാണി കരുനാഗപ്പള്ളിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലും.
ഇരുപത്തിയഞ്ച് ലക്ഷം രൂപ കോടതിയില്‍ അടയ്ക്കണമെന്ന് മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ വക്കീലുമായി സംസാരിച്ച് അറിഞ്ഞശേഷം പ്രതികരിക്കും. ജയില്‍ മോചിതനാകുമ്പോള്‍ ആറ്റിങ്ങല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള തന്റെ പഴക്കട നോക്കി നടത്താനാകും പപ്പ സമയം കണ്ടെത്തുകയെന്ന് മകന്‍ പ്രവീണ്‍ പറഞ്ഞു.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്റെ നാള്‍വഴികളിങ്ങനെ.....
2000 ഒക്ടോബര്‍ 21, 22- കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന താത്തയുടെ വീട്ടില്‍ നിന്നും പള്ളിക്കലില്‍ നിന്നും വ്യാജമദ്യം കഴിച്ച് നിരവധിപേര്‍ ആശുപത്രിയിലായി. 31 പേര്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി. ഐ.ജി. സിബി മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുന്നു.
നവംബര്‍- നാഗര്‍കോവിലില്‍നിന്നും മണിച്ചന്‍ പോലീസിന്റെ പിടിയിലായി. ഹയറുന്നീസയും മണിച്ചന്റെ സഹോദരന്‍മാരായ വിനോദ്, കൊച്ചനി എന്നിവരടക്കമുള്ള പ്രതികളും പിടിയിലായി.
2002 ജൂലായ്- മദ്യദുരന്തക്കേസില്‍ മണിച്ചനടക്കം 26 പേര്‍ പ്രതികളെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധിക്കുകയുണ്ടായി. മണിച്ചനടക്കം 13പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ശിക്ഷാ കാലാവധി ആജീവനാന്തമെന്നും കോടതി ഉത്തരവിടുകയുണ്ടായി. 2004 ഒക്ടോബര്‍- മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശിക്ഷ ശരിവെച്ചു. അഞ്ചുപേരുടെ ജീവപര്യന്തത്തില്‍ ഇളവുനല്‍കി.
2008 ഏപ്രില്‍- മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും കോടതി പത്തുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. 2009 മാര്‍ച്ച്- കേസിലെ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗം മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
2011 ഏപ്രില്‍- മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. കേസിലെ 25, 27 പ്രതികള്‍ക്ക് കോടതി ഇളവുനല്‍കി. മണിച്ചന്റെ മദ്യരാജാവായുള്ള വളര്‍ച്ചയില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
2017 ഫെബ്രുവരി- മണിച്ചനും ഒപ്പം ടി.പി.വധക്കേസ് പ്രതികള്‍ക്കും ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം വിവാദമായതോടെ നിര്‍ത്തിവെച്ചു.
2020 ഏപ്രില്‍- മണിച്ചനടക്കം 33 പേര്‍ക്ക് ജയില്‍മോചനം നല്‍കാനുള്ള ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13- മണിച്ചനടക്കം 33 പേരെ ജയില്‍ മോചിതരാക്കാന്‍ ഗവര്‍ണറുടെ അനുമതി ലഭ്യമായി.
"
https://www.facebook.com/Malayalivartha