ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി

കേന്ദ്രസർക്കാരിന്റെ ബുൾഡോസർ ഒരു സർവകലാശാലയിൽ കയറിയിറങ്ങുമോ എന്ന് കാത്തിരിക്കുകയാണ് നമ്മുടെ രാജ്യം. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവർ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാലയാണ് സംശയനിഴലിലായിരിക്കുന്നത്. സർവകലാശാലക്കെതിരെ പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കേസ് കൂടി ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് എന്നിവയ്ക്കാണു കേസ് റജിസ്റ്റർ ചെയ്തത്. യുജിസി, നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. നാക് അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞിട്ടും എ ഗ്രേഡ് അക്രഡിറ്റേഷൻ ഉണ്ടെന്ന് വെബ്സൈറ്റിൽ ചേർത്ത അൽ ഫലാഹിന് അധികൃതർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിൽ യുജിസിയും ക്രമക്കേടുകൾ കണ്ടെത്തി.
ഭീകരസംഘാംഗങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന കണ്ടെത്തലുകൾക്കു പിന്നാലെ അൽ ഫലാഹിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. എട്ടിലേറെ സ്ഥാപനങ്ങളിൽ നിന്നു പ്രഫസർമാർ രാജിവച്ചെന്നാണു വിവരം. തീവ്രവാദത്തിനായി രാജ്യത്ത് ഒരു സർവകലാശാലാ ഇതാദ്യമായാണ്.
സ്ഥാപനത്തിലെ ഇരുപതിലേറെ ഡോക്ടർമാർ പൊലീസ് നിരീക്ഷണത്തിലാണ്. യുജിസി, നാക്, എൻഎംസി എന്നിവയെല്ലാം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്യാംപസിൽ ക്ലാസ് നടക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും മക്കളെ തിരികെ വിളിച്ചെവെന്നാണു വിവരം. ഇവിടെ എംബിബിഎസിനു പ്രതിവർഷം 16 ലക്ഷത്തിലേറെ രൂപയാണു ഫീസ്. ഭാവി പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദ്യാർഥികൾക്കുണ്ട്. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയിലെ രേഖകൾ ഫൊറൻസിക് ഓഡിറ്റിനു വിധേയമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സർവകലാശാലയുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നിർദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അൽ ഫലാഹ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്കു ലഭിച്ച നാക് എ ഗ്രേഡ് അക്രഡിറ്റേഷന്റെ കാലാവധി 2018 ൽ കഴിഞ്ഞിരുന്നു; സ്കൂൾ ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ്ങിന്റെ അക്രഡിറ്റേഷൻ 2016 ലും. എന്നാൽ, അൽ ഫലാഹിന്റെ വെബ്സൈറ്റിൽ ഇപ്പോഴും നാക് അക്രഡിറ്റേഷനുണ്ട് എന്നാണുള്ളത്. അന്വേഷണം തുടങ്ങിയതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി.
മെഡിക്കൽ കോളജിനെതിരെ നാഷനൽ മെഡിക്കൽ കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയുടെ അംഗത്വം റദ്ദാക്കിയതായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അറിയിച്ചു.
സർവകലാശാലാ സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണു വിവരം. 2000 ത്തിൽ ഇദ്ദേഹത്തിനും സഹോദരനുമെതിരെ 7.5 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു കേസെടുത്തിരുന്നു.
വൈറ്റ് കോളർ ഭീകരസംഘത്തിലെ പ്രധാനികൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇ.ഡി. നടപടികൾ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സർവകലാശാലയുടെ ധനകാര്യ ഇടപാടുകൾ, വിദേശ ഫണ്ടുകൾ, മറ്റ് സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തും.
നാക് അംഗീകാരം ലഭിക്കുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്യാത്ത സ്ഥാപനമായിട്ടും, തങ്ങളുടെ ചില കോളേജുകൾക്ക് നാക് അംഗീകാരമുണ്ടെന്ന് സർവകലാശാല വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതിനാണ് നാക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
1997-ൽ ഒരു എഞ്ചിനീയറിംഗ് കോളേജായി ആരംഭിച്ച്, 2014-ൽ ഹരിയാന സര്‍ക്കാരിന്റെ കീഴിൽ സർവകലാശാല പദവി നേടിയ സ്ഥാപനമാണിത്. മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി സ്വയം അവതരിപ്പിച്ച ഈ സർവകലാശാലയുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരാണ് ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "വൈറ്റ് കോളർ ഭീകര മൊഡ്യൂൾ" ഈ സർവകലാശാലയെ ഒരു കേന്ദ്രമായി ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ വിവിധ ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകുയും ചെയ്തിരുന്നു.
ഡൽഹി സ്ഫോടനവും അതിന് മുമ്പുള്ള ദിവസങ്ങളിൽ നടന്ന റെയ്ഡുകളിലുമെല്ലാം വാർത്തകളിൽ ഇടംപിടിച്ച പേരുകളിലൊന്നാണ് അൽ ഫലാഹ് യൂനിവേഴ്സിറ്റി. ഹരിയാനയിലെ ഹരീദാബാദിലെ ഈ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരെ ഇപ്പോൾ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവർ താമസിച്ചിരുന്ന വീടുകളിൽനിന്നും മറ്റുമായി 2500 കിലോ ഗ്രാമിലധികം സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനവുമായി നേരത്തേ ബന്ധമുണ്ടായിരുന്ന മറ്റൊരു ഡോക്ടറാണ് ഡൽഹി സ്ഫോടനത്തിന് കാരണമായ കാർ ഓടിച്ചിരുന്നതെന്നും ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. ദിവസങ്ങളായി കനത്ത നിരീക്ഷണത്തിലാണ് ഈ സ്ഥാപനം. ബുധനാഴ്ച, ഈ വിഷയങ്ങളിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഭൂപീന്ദർ കൗർ തന്നെ നിലപാട് വ്യക്തമാക്കുന്ന വാർത്താകുറിപ്പ് പുറത്തിറക്കി.
അറസ്റ്റിലായ ഡോക്ടർമാരെ തള്ളിപ്പറഞ്ഞ സർവകലാശാല, സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും വ്യക്തമാക്കി. ‘‘ഞങ്ങളുടെ രണ്ട് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായി മനസ്സിലാക്കുന്നു. അവരുടെ അക്കാദമിക സംഭാവനകൾക്കപ്പുറം സർവകലാശാലക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സർവകലാശാല കാമ്പസിനകത്ത് യാതൊരുതരത്തിലുള്ള സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിട്ടില്ല. അന്വേഷണ ഏജൻസികൾ കണ്ടെടുത്തതെല്ലാം കാമ്പസുമായി ബന്ധമില്ലാത്ത വീടുകളിലാണ്. എന്നാൽ, തെറ്റിധരിപ്പിക്കുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇത് സ്ഥാപനത്തിന്റെ കീർത്തിയെ അവമതിക്കുന്നതിനാണെന്ന് ഞങ്ങൾ സംശയിക്കുന്നു’’ -വി.സി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന നടപടികളിൽ പൂർണ പിന്തുണ നൽകുമെന്നും സർവകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി.
മുസമ്മിൽ ഗനി, ഷഹീൻ സഈദ് എന്നീ ഡോക്ടർമാരാണ് കശ്മീർ പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബിക്കും അൽ ഫലാഹുമായി ബന്ധമുണ്ടായിരുന്നു. 2019ലാണ് ഇവിടെ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചത്.ഡൽഹി സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ അന്വേഷണം. സർവകലാശാലയുടെ ഭൂമി വാങ്ങിയതിൻ്റെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടം അന്വേഷിക്കും. അന്വേഷണത്തിൻ്റെ ഭാഗമായി സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഫരീദാബാദിലെ ദൗജ് ഗ്രാമത്തിൽ ഏകദേശം 78 ഏക്കറിലാണ് അൽ ഫലാഹ് സർവകലാശാല സ്ഥിതി ചെയ്യുന്നത്.
സർവകലാശാലയുടെ ഭൂമിയിൽ എത്ര കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നും എത്ര സ്ഥലം ഒഴിഞ്ഞുകിടക്കുന്നുവെന്നും സംബന്ധിച്ച വിവരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നത്. എത്ര ഏക്കർ ഭൂമി വാങ്ങി, എന്ത് വിലയ്ക്കാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങളും അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജമ്മു കശ്‌മീർ, ഡൽഹി, ഹരിയാന പൊലീസ് സംയുക്തമായി ഭൂമി വാങ്ങൽ സംബന്ധിച്ച് അന്വേഷണം നടത്തും. പൊലീസ് സംഘം അൽ ഫലാഹ് സർവകലാശാലയിലെത്തി അന്വേഷണം ആരംഭിച്ചു. ജമ്മു കശ്‌മീർ പൊലീസിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥരും ഡൽഹി പൊലീസിൽ നിന്ന് നാല് ഉദ്യോഗസ്ഥരും ഹരിയാന പൊലീസിൽ നിന്ന് നാല് ഉദ്യോഗസ്ഥരും അൽ ഫലാഹ് സർവകലാശാലയിൽ എത്തി അന്വേഷണം നടത്തിയതായി അധികൃതർ അറിയിച്ചു.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷഹീൻ്റെ കാർ സർവകലാശാലയിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ അൽ ഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ കടുത്ത നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായി കണ്ടെത്തിയ HR 87U9988 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബ്രെസ കാർ ഷഹീൻ സയീദിനുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇത് കൂടാതെ ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിൽ നിന്ന് DL 10 CK 0458 നമ്പറുള്ള ഒരു ചുവന്ന ഇക്കോസ്‌പോർട് കാറും കണ്ടെത്തിയിരുന്നു. ഡൽഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ മൂന്ന് കാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒന്നിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്.
സര്‍വകലാശാലയ്‌ക്കെതിരേ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കഥകളാണെന്നും ഇത് അപകീര്‍ത്തികരമാണെന്നുമാണ് അല്‍-ഫലാഹ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസിലെ ലാബുകളില്‍ രാസവസ്തുക്കളുടെ നിര്‍മാണമോ സാന്നിധ്യമോ ഇല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
2014-ല്‍ അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിതമായത്. താട്ടടുത്തവര്‍ഷം സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരവും ലഭിച്ചു.
1995-ല്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് 1997-ല്‍ ഒരു എന്‍ജിനിയറിങ് കോളേജാണ് ആദ്യമായി സ്ഥാപിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ്, ആര്‍ട്‌സ് കോളേജ് തുടങ്ങിയവയും ആരംഭിക്കുകയായിരുന്നു.
650 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയാണിത്. 200 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ഏകദേശം 74.5 ലക്ഷം രൂപയാണ് എംബിബിഎസ് കോഴ്‌സിന്റെ ഫീസ്.
ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പങ്കിട്ടു. ഡോ. ഉമര്‍ മുഹമ്മദ് അന്തര്‍മുഖനായിരുന്നുവെന്നും തന്റെ ക്ലാസുകളില്‍ 'താലിബാന്‍ മാതൃക' നടപ്പിലാക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി കേൾക്കുന്നു,
ഇന്ത്യാ ടുഡേയുടെ പ്രത്യേക അന്വേഷണ സംഘം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാരുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കുവെച്ചിട്ടുള്ളത്. ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നീ ഡോക്ടര്‍മാര്‍ ഇവിടെ പഠിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
ഡോ. ഉമര്‍ മുഹമ്മദ് തന്റെ ക്ലാസ് മുറിയില്‍ കര്‍ശനമായ വേര്‍തിരിവ് സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ''ഞങ്ങള്‍ മുസമ്മിലിനെ കണ്ടിട്ടില്ല. ഉമര്‍ ഞങ്ങള്‍ക്കറിയാവുന്ന അധ്യാപകനായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഇരുന്നിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് അതില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. അത് ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹം വന്ന് ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു.'' ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി പറഞ്ഞു.
സര്‍വകലാശാല ജീവനക്കാരുടെ അഭിപ്രായത്തില്‍, ഉമര്‍ അന്തര്‍മുഖനും ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനുമായിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന്, അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതായി അധികൃതര്‍ പറയുന്നു. സ്‌ഫോടനം ആശുപത്രിയില്‍ എത്തുന്ന ജനങ്ങളില്‍ ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം, അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരത്തിലുള്ള അതൃപ്തിയും ചില വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചു. ''പഠിപ്പിക്കുന്നത് മോശമാണ്, സൗകര്യങ്ങള്‍ നല്ലതല്ല, പ്രാക്ടിക്കലുകള്‍ പോലും കൃത്യസമയത്ത് നടത്തുന്നില്ല.'' ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
എങ്കിലും, ഒരധ്യാപികയെ അവര്‍ സ്‌നേഹത്തോടെ ഓര്‍ത്തു. ''ഞങ്ങള്‍ ഷഹീന്‍ മാഡത്തിന്റെ കീഴിലാണ് പഠിച്ചത്. അവര്‍ വളരെ നന്നായി പഠിപ്പിക്കുമായിരുന്നു.'' 'ഡോക്ടര്‍മാരുടെ ഭീകരസംഘ'ത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന, ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഡോ. ഷഹീന്‍ ഷാഹിദിനെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
സര്‍വകലാശാലാ കാമ്പസിന് തൊട്ടുപുറത്ത്, അടുത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍, ഡോ. മുസമ്മില്‍ സയീദ് സ്‌ഫോടനത്തിന് മുന്‍പ് രണ്ട് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു. മുറികള്‍ ലഭിക്കുന്നതിനായി അദ്ദേഹം തങ്ങളോട് കള്ളം പറഞ്ഞുവെന്നും പിന്നീട് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ അവ ഉപയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
''സെപ്റ്റംബര്‍ 13-നാണ് മുസമ്മില്‍ ഒരു മുറി എടുക്കാന്‍ എന്റെയടുത്ത് വന്നത്. തനിച്ചാണ് താമസിക്കുന്നതെങ്കില്‍ 1200 രൂപയും കുട്ടികളോടൊപ്പമാണെങ്കില്‍ 1500 രൂപയും ആകും എന്ന് ഞാന്‍ പറഞ്ഞു. മുറി കണ്ട് ഇഷ്ടപ്പെട്ട അയാള്‍ രാത്രി ഒമ്പത് മണിയോടെ എത്തി ലഗേജ് വെച്ചു. അയാളുടെ പേരും ഫോണ്‍നമ്പറും വാങ്ങിയ ശേഷം ഞാന്‍ താക്കോല്‍ കൊടുത്തു. രണ്ട് മാസത്തെ വാടക മുന്‍കൂറായി വെച്ചോളൂ എന്നുപറഞ്ഞ് അയാള്‍ എനിക്ക് 2400 രൂപ തന്നു. അതിനുശേഷം അയാള്‍ തിരികെ വന്നിട്ടില്ല.'' കെട്ടിട ഉടമ പറയുന്നു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ എങ്ങനെയാണ് അക്കാദമിക് ജീവിതവുമായി ഇടകലര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്. അതുകൊണ്ടുതന്നെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസ് നിരീക്ഷണത്തില്‍ തുടരുകയാണ്. ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ചുരുളഴിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. അവര്‍ ഭീകരതയ്ക്കാവശ്യമായ സ്‌ഫോടകവസ്തുക്കളും രാസവസ്തുക്കളുമൊക്കെ സംഘടിപ്പിക്കും, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍. ഇത്തരക്കാരെ വൈറ്റ് കോളര്‍ ഭീകരര്‍ എന്നാണ് വിളിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിലെ കനത്തനാശം കാരണം പാകിസ്താന്‍ കിഴക്കോട്ടേക്ക് നോക്കുകയാണ്. ഹാഫിസ് സയീദിന്റെ വലംകൈയായ സൈഫുള്ളാ സൈഫ് തന്റെ നേതാവ് 'വെറുതെ ഇരിക്കുകയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്' എന്ന് പ്രസംഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ലഷ്‌കര്‍ ഭീകരര്‍ 'കിഴക്കന്‍ പാകിസ്താനില്‍' സജീവമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നും സൈഫ് പറഞ്ഞു. ഹാഫിസിന്റെ അനുയായി ഇലാഹി നസീര്‍ ഒക്ടോബറില്‍ ബംഗ്ലാദേശില്‍ എത്തുകയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ നടന്ന വിവിധയോഗങ്ങളില്‍ ഇന്ത്യാവിരുദ്ധ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
ഒരുപക്ഷേ, ഓപ്പറേഷന്‍ സിന്ദൂറിനെക്കാള്‍ പാകിസ്താനിലെ ഭീകരരെ അലട്ടുന്നത് അവിടെ സ്വൈര്യവിഹാരം നടത്തുന്ന 'അജ്ഞാതരെ'ക്കുറിച്ചുള്ള ഭയമാവണം. 2024-നു ശേഷം ഈ അജ്ഞാതര്‍ വകവരുത്തിയത് രണ്ടുഡസനിലധികം ഭീകരപ്രമുഖരെയാണ്. അവരില്‍ ഹാഫിസ് സയീദിന്റെ വലംകൈ ഖത്തല്‍ സിന്ധി എന്ന സിയാവുര്‍ റഹ്മാനും കാണ്ഡഹാര്‍ വിമാനറാഞ്ചലിനു നേതൃത്വം കൊടുത്തയാളും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനും ലാഹോര്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജീത് സിങ്ങിനെ വകവരുത്തിയ ലഷ്‌കര്‍ ഭീകരനുമൊക്കെ പെടും. ഈ വര്‍ഷം ഇതിനകം എട്ട് കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. ലോകത്തിന്റെ പേടിസ്വപ്നമായ ഭീകരനേതാക്കള്‍ക്ക് മുട്ടിടിക്കുന്ന കാലം. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താനും ഭീകരരും ആരോപിക്കുന്നു. അടിസ്ഥാനരഹിതമെന്ന് ഇന്ത്യയും.
പാകിസ്താനിലെ സാഹചര്യങ്ങള്‍ മാറിമറിയുകയാണ്. സാധാരണ യുദ്ധത്തില്‍ തോറ്റാല്‍ തൊപ്പിതെറിക്കുകയാണ് പതിവെങ്കില്‍ പാകിസ്താനില്‍ തോറ്റ സൈനികമേധാവി അസിം മുനീര്‍ ഫീല്‍ഡ് മാര്‍ഷലായി അവരോധിക്കപ്പെടുകയായിരുന്നു. ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രിയെങ്കിലും ശരിക്കുള്ള അധികാരം മുനീറിലെത്തിയിട്ട് മാസങ്ങളായി. ഇപ്പോഴിതാ ഭരണഘടനയില്‍ ഭേദഗതി വരുത്തി മുനീറിനെ രാജ്യത്തിന്റെ സംയുക്ത സേനാമേധാവിയാക്കാന്‍ പോവുകയാണ്. അഫ്ഗാനിസ്താനുമായും തെഹ്‌രീക്കെ താലിബാനുമായും ബലൂച് ലിബറേഷന്‍ ആര്‍മിയുമായും പൊരുതിനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പാകിസ്താന്‍ പട്ടാളം ശ്രമിക്കുന്നത് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കൂടി ജനശ്രദ്ധ തിരിക്കുകയും ചെറിയതോതിലെങ്കിലും ജനപ്രീതി പിടിച്ചു പറ്റാനുമാവാം.
ആയിരം മുറിവുകളുണ്ടാക്കി ഇന്ത്യയുടെ ശക്തി ചോര്‍ത്തുക എന്ന പാക് തന്ത്രത്തിന് രൂപം കൊടുത്തത് മുന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹഖ് ആയിരുന്നു. പഞ്ചാബിലും കശ്മീരിലും ഒരുകാലത്ത് ഈ തന്ത്രം വിജയകരമായി പരീക്ഷിക്കപ്പെട്ടു. നേരിട്ടുള്ള യുദ്ധത്തില്‍ ജയിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്ന് നന്നായറിയുന്ന പാകിസ്താന് ഈ നിഴല്‍ യുദ്ധമാണ് സാമ്പത്തികമായി ലാഭകരവും. രണ്ടാംവരവില്‍ താലിബാന്‍ അനിസ്ലാമികമായി പ്രഖ്യാപിച്ചതോടെ അഫ്ഗാനിസ്താനില്‍ കറുപ്പുകൃഷി നിലച്ചു. പാക് പട്ടാളം അത് ബലൂചിസ്താനിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താനില്‍ ഉണ്ടാക്കിയിരുന്നതിന്റെ പലമടങ്ങാണ് ബലൂചിസ്താനിലെ കറുപ്പ് ഉല്‍പ്പാദനമെന്നും അതുകാരണം അന്താരാഷ്ട്ര കമ്പോളത്തില്‍ കറുപ്പിന്റെയും ഹെറോയിന്റെയും വിലയിടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ വിഹിതമാണ് ഭീകരകൃഷിക്ക് പാക് പട്ടാളം ചെലവാക്കുന്നതത്രെ.
ഈ കൈവിട്ട കളിയോട് ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇന്ത്യന്‍ സൈനികമേധാവികളും പലതവണ വ്യക്തമാക്കിക്കഴിഞ്ഞു, ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളെ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന്. പഹല്‍ഗാമില്‍ നാമതു കാണുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 ഉടനെയുണ്ടാവുമോ, അതെത്രനാള്‍ നീണ്ടുനില്‍ക്കും? മാറിയ സാഹചര്യത്തില്‍, ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്താനെ അമേരിക്ക തുണയ്ക്കുമോ? നമുക്ക് കാത്തിരുന്നു കാണാം.ഇന്ത്യയിൽ തീവ്രവാദത്തിനായി ഒരു സരവകലാശാലയെ തന്നെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ മോദി വെറുതെ വിടില്ല,
https://www.facebook.com/Malayalivartha


























