സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്... പവന് 80 രൂപയുടെ കുറവ്

കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുറവ്.... അവധി ദിവസമായ ഇന്നലെ ഒഴിവാക്കിയാൽ തുടർച്ചയായി മൂന്നാംദിവസമാണ് വില കുറയുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 11,455 രൂപയും പവന് 91,640 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ 4,083.09 ഡോളറാണ് ട്രോയ് ഔൺസിന് വില. ശനിയാഴ്ച പവന് 1140 രൂപ കുറഞ്ഞിരുന്നു. 91,720 രൂപയായിരുന്നു പവൻ വില. വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്. പവന് 93,160 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha


























