ഓഹരി വിപണിയിൽ മുന്നേറ്റം... സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം

ഓഹരി വിപണിയിൽ ബിഎസ്ഇ സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കൽ ലെവലിന് മുകളിലാണ്. ബാങ്ക്, എണ്ണ, പ്രകൃതിവാതക, ഊർജ്ജ ഓഹരികളെല്ലാം നേട്ടത്തിലാണുള്ളത്. 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ നേട്ടത്തിലാണ് ഈ ഓഹരികൾ.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസ്യൂമർ, ശ്രീറാം ഫിനാൻസ്, എൻടിപിസി, ജെഎസ്ഡബ്ല്യൂ സ്റ്റീൽ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിൾ ഓഹരികൾ നഷ്ടത്തിലാണ്.
അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപ ആറു പൈസയുടെ നഷ്ടം നേരിട്ടു. 88.72 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്.
"
https://www.facebook.com/Malayalivartha



























