സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!

സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്.
ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരികെയുള്ള യാത്രയിലായതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിവരം.
മദീനയിൽ ഉംറ ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.
ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സിവിൽ ഡിഫൻസ് എത്തി തീയണച്ചെങ്കിലും ആരെയും തിരിച്ചറിയാവുന്ന വിധത്തിലല്ല അപകടം. രക്ഷപ്പെട്ട 25കാരൻ അബ്ദുൽ ശുഐബ് മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി. തീർഥാടകരുടെ വിസയും യാത്രയും ക്രമീകരിച്ച ഏജൻസികൾ മന്ത്രാലവുമായി ഏകോപനം നടത്തി നടപടികൾ പൂർത്തിയാക്കും.
https://www.facebook.com/Malayalivartha


























