റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്

ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഭീകരൻ അദീൽ മജീദ് റാത്തറിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ കാശ്മീരി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ കാൾ രേഖകളും കണ്ടെടുത്തു. ജമ്മു കാശ്മീർ സ്വദേശിയായ അദീലിനെ കഴിഞ്ഞയാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് സഹാറൻപുരിലെ ഫേമസ് ഹോസ്‌പിറ്റലിൽ ഡോക്ടറായി ജോലി ചെയ്തിരുന്നു. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 14 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്നാണ് ഒന്നിലധികം കാശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോ കാൾരേഖകളും കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സെഷൻ ആപ്പിലും വാട്ട്സ്ആപ്പിലും രാത്രി വൈകിയുള്ള എൻക്രിപ്റ്റഡ് ചാറ്റുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക ഡോക്ടർമാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനും വേണ്ടി കാശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഹണിട്രാപ് രീതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് സഹായം നൽകിയിരുന്നോ എന്നതിനെ കുറിച്ച് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും മറ്റ് സുരക്ഷാ ഏജൻസികളും ജമ്മു കാശ്മീർ പൊലീസിന്റെ പ്രത്യേക യൂണിറ്റും ചേർന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സഫാറൻപുരിൽ നടത്തിയ റെയ്ഡിൽ അദീലിന്റെ രാത്രികാല സന്ദർശകരെ കുറിച്ച് മറ്റു രണ്ട് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.
കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുകയാണ്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഏജൻസി രേഖപ്പെടുത്തും.
അതേസമയം അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം. സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ.
https://www.facebook.com/Malayalivartha


























