ഇന്ന് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും. ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. കുടുംബാംഗങ്ങളുമായി സ്നേഹബന്ധം നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അർഹമായ തൊഴിൽ അവസരങ്ങൾ ഇന്ന് വന്നുചേരും. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ഉണ്ടായിരുന്ന നഷ്ടം നികത്താൻ സാധിക്കും. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന നല്ല ദിനമാണിത്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും സമ്പാദ്യം ശീലമാക്കുകയും ചെയ്യുക. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. ദഹന പ്രക്രിയയിൽ വ്യതിയാനം വരാനും അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബാംഗങ്ങളുമായി ഐക്യവും സഹകരണവും ഉണ്ടാകും. വാഹനം വാങ്ങാനും വീട് വാങ്ങാനും ഇന്ന് യോഗമുണ്ട്. വിദേശത്തുള്ളവർക്ക് നാട്ടിൽ ഉത്സവവേളകളിൽ പങ്കെടുക്കാനും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും ഇന്ന് നേരിടേണ്ടി വരും. കരിയറിന് ഗുണം ചെയുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായിരിക്കും. നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. ധനപരമായ നേട്ടം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിറയും. ഇന്ന് കാര്യങ്ങൾ അനുകൂലമായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാതാപിതാക്കളുമായി അടുപ്പം ഇന്ന് അനുഭവപ്പെടും. സാമ്പത്തികമായി നേരത്തെ ഉണ്ടായിരുന്ന പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സാധിക്കും. എന്നിരുന്നാലും സ്വത്തുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ആരോഗ്യം ഇന്ന് നന്നായിരിക്കും. മാനസിക ധൈര്യവും ഉത്സാഹവും വർദ്ധിക്കും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാൻ ഇന്ന് സാധ്യതയുണ്ട്. കലാകാരന്മാർക്ക് ഇന്ന് അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വീട് വാങ്ങാനോ നിലവിലുള്ള വീട് നവീകരിക്കാനോ സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): അനാവശ്യ യാത്ര ചെയ്യുന്നത് ഇന്ന് ഒഴിവാക്കുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് വളരെ ആലോചിച്ചു മാത്രം ചെയ്യുക. ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ശാരീരികമായും മാനസികമായും ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുക. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇന്ന് ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): പുതിയ വരുമാന സ്രോതസ്സുകൾ ഇന്ന് വന്നുചേരാൻ സാധ്യതയുണ്ട്. പുതിയ ജോലി, ബിസിനസ്സ് അവസരം, അല്ലെങ്കിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടം എന്നിവയിലൂടെ പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരാനുള്ള സാധ്യതയുണ്ട്. ഇന്ന് കാര്യങ്ങൾ അനുകൂലമാകും.
"
https://www.facebook.com/Malayalivartha



























