ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചത് ഇടതു നേതാക്കള്‍
ഉപരോധ സമരം പൊളിഞ്ഞതോടെ ജയിച്ചത് ഉമ്മന്‍ചാണ്ടി. തോറ്റത് യു ഡി എഫിലെയും, കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കള്‍.
സെക്രട്ടറിയേറ്റ് ഉപരോധ സമരം വിജയിപ്പിക്കേണ്ടത് ഇടതു നേതാക്കളെക്കാള്‍ യു ഡി എഫ് നേതാക്കളുടെ ആവശ്യമായിരുന്നു. ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലുള്ള ചിത്രം കൈരളി ചാനലിന് നല്കി സമരം കൊഴുപ്പിച്ചതും യുഡി എഫുകാരാണ്. ഉമ്മന്‍ചാണ്ടി രാജി വയ്ക്കും വരെ സമരം എന്ന ആശയത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതും യു.ഡി എഫ് നേതാക്കളാണ്.
കെ.പി.എസ്.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെയുമാണ് നില കൊണ്ടത്. ഉമ്മന്‍ചാണ്ടിക്ക് കഷ്ടകാലം വരുന്നുണ്ടന്ന് മനസ്സിലാക്കിയ ഘടകകക്ഷികളും നിശ്ശബ്ദരായി. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സഹായം കിട്ടിയത് എതിര് പാളയത്തില്‍ നിന്നാണ്, ഇടതുപക്ഷത്ത് നിന്നും.
ഉപരോധസമരം ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ സമരം സംഘടിപ്പിക്കേണ്ടതിന്റെ വൈഷമ്യം ഇടതുമുന്നണി മനസ്സിലാക്കിയിരുന്നു. നിയന്ത്രണം വിടരുതെന്ന നേതാക്കളുടെ തുടര്‍ച്ചയായുള്ള ആവശ്യത്തിന് പോലും പ്രവര്‍ത്തകരില്‍ നിന്നും പിന്തുണ കിട്ടിയില്ല. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സമരം രണ്ടു നാള് പിന്നിടുമ്പോള്‍ പൊളിഞ്ഞ് പാളീസാകുമെന്ന് നേതാക്കള്‍ കണക്കുകൂട്ടി.
ഇടതുമുന്നണിയിലെ ചില മധ്യസ്ഥര്‍ വലതുമുന്നണി നേതാക്കളുമായി തിങ്കളാഴ്ച തന്നെ ചര്‍ച്ച നടത്തിയിരുന്നു. സമരം പിന്‍വലിക്കാനുള്ള അവരുടെ ന്യൂസ് വലതുനേതാക്കളും മനസ്സിലാക്കിയതോടെ പ്രശ്നം അവസാനിച്ചു.
ചില യു ഡി എഫ് നേതാക്കള്‍ വിഷമം അകറ്റാനുള്ള വഴി തേടുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha