കറുത്ത വസ്ത്രമണിഞ്ഞ്, കറുത്ത മാസ്ക്കിട്ട് ഒരു ഫോട്ടോയിട്ടാൽ, പേടിച്ചോടുന്നവനെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞാൽ അത് മുഖ്യനെതിരെയാണെന്നു പു.ക.സയ്ക്ക് തോന്നുന്നുണ്ടെങ്കിൽ ഇവിടെ കറുപ്പിന് വിലക്കുണ്ടെന്നും മുഖ്യൻ ഒരു പേടിത്തൊണ്ടനാണെന്നും പു.ക.സ പൊതുജന സമക്ഷം വെളിപ്പെടുത്തുകയല്ലേ? കുറിപ്പ് പങ്കുവച്ച് അഞ്ചു പാർവതി പ്രഭീഷ്

ശാന്തനോർമ്മ നാടകോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പേരടിയെ വിലക്കിയതിനെ സംബന്ധിച്ച് കുറിപ്പ് പങ്കുവച്ച് അഞ്ചു പാർവതി പ്രഭീഷ്. ശാന്തനോർമ്മ നാടകോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പേരടിയെ വിലക്കിയത് അതുകൊണ്ടാണെന്ന് പു.ക.സ തന്നെ വെളിവാക്കിയ സംഭവത്തിൽ അഭിപ്രായ പ്രകടനത്തിന് പോലും കൂച്ചുവിലങ്ങിടുന്ന ഫാസിസം നടമാടുന്നത് പുരോഗമന കേരളത്തിലാണെന്ന് വ്യക്തമല്ലേ? എന്ന് ചോദിക്കുകയാണ് അഞ്ചു തന്റെ ഫേസ്ബുക്കിലൂടെ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എത്ര പെട്ടെന്നാണ് ഒരാൾ ഇവർക്ക് അനഭിമതനായത്. എത്ര വേഗത്തിലാണ് ഒരാൾ ഇവർക്ക് ഇടുക്കി ഗോൾഡനായത്! ഇന്നലെ വരെ ഹരീഷ് പേരടി ഇടതിടങ്ങളിലും ബുദ്ധിജീവിയിടങ്ങളിലും സൈബർ സഖാക്കൾക്കിടയിലും ഉശിരുള്ള, ആർജ്ജവമുള്ള, ബോധമുള്ള, ചിന്താശേഷിയുള്ള കലാകാരനായിരുന്നു. കാരണം അദ്ദേഹം കോൺഗ്രസ്സിനും സംഘപരിവാറിനും ഒപ്പം നടക്കാതെ പരോക്ഷമായിട്ടെങ്കിലും ഇടത് ഓരം ചേർന്നു നടന്നത് കൊണ്ടും ഇടയ്ക്കിടെ കാരണഭൂത സഖാവിൻ്റെ നടപടികളെ പ്രകീർത്തിച്ചിരുന്നത് കൊണ്ടും!
കറുത്ത വസ്ത്രമണിഞ്ഞ്, കറുത്ത മാസ്ക്കിട്ട് ഒരു ഫോട്ടോയിട്ടാൽ, പേടിച്ചോടുന്നവനെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞാൽ അത് മുഖ്യനെതിരെയാണെന്നു പു.ക.സയ്ക്ക് തോന്നുന്നുണ്ടെങ്കിൽ ഇവിടെ കറുപ്പിന് വിലക്കുണ്ടെന്നും മുഖ്യൻ ഒരു പേടിത്തൊണ്ടനാണെന്നും പു.ക.സ പൊതുജന സമക്ഷം വെളിപ്പെടുത്തുകയല്ലേ? ശാന്തനോർമ്മ നാടകോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പേരടിയെ വിലക്കിയത് അതുകൊണ്ടാണെന്ന് പു.ക.സ തന്നെ വെളിവാക്കിയ സംഭവത്തിൽ അഭിപ്രായ പ്രകടനത്തിന് പോലും കൂച്ചുവിലങ്ങിടുന്ന ഫാസിസം നടമാടുന്നത് പുരോഗമന കേരളത്തിലാണെന്ന് വ്യക്തമല്ലേ?
രാജാവിന് ജയ് വിളിക്കുന്നവന് മാത്രമുള്ളതാണ് പു.ക.സ!
രാജാവിനെതിരെ നില്ക്കുന്നവന് അത് "പൊക " സ!
https://www.facebook.com/Malayalivartha


























