പോലീസിന്റെ ഗുണ്ടാവിളയാട്ടത്തില്‍ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു; ഛെ.. ഭീകരം തന്നെ ആളെകൊല്ലുന്ന പിണറായി ഭരണം!! പിണറായി സേവകരുടെ അടിയോടടി നിയമം പാലിക്കാതെ..

ഒരോ ദിവസവും ആശങ്ക ജനിപ്പിച്ചുകൊണ്ടാണ് പിണറായി പോലീസ് നരനായാട്ട് നടത്തുന്നത്. കൈയ്യില്‍ കിട്ടുന്നവന്റെ അന്ത്യം കാണാതെ അടങ്ങില്ലെന്ന വാശിയിലാണ് ചില പോലീസുകാര്‍. നിയമം പോലും തെറ്റിച്ചാണ് അവര്‍ പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരേയും കൈകാര്യം ചെയ്യുന്നത്.
അതായത്, ലാത്തി കൊണ്ട് മുട്ടിന് താഴെവേണം അടിക്കാന്‍ എന്നതാണ് നിയമം. പക്ഷേ നമ്മുടെ പോലീസ് അത് പലപ്പോഴും മറക്കുന്നു എന്നതാണ് സത്യം. ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം പലപ്പോഴും ഇത്തരത്തില്‍ അടികിട്ടുന്നത് പിണറായി വിരുദ്ധര്‍ക്കാണ്. സര്‍ക്കാരിനെകിരെ പ്രക്ഷോഭം നടത്തുന്നവരുടെ എവിടെ അടിച്ചാലും അതില്‍ സര്‍ക്കാരും ഇടപെടില്ല. അത്തരത്തില്‍ പിണറായി പേലീസിന്റെ കാടത്തത്തിന് ഇരയായ ആളാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ് എന്ന യുവാവ്.
പ്രതിഷേധ മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായാണ് ഈ യുവാവിന് പരിക്ക് പറ്റിയത്. അതും അരക്ക് മുകളില്‍ കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഇയാളുടെ ഇടതുകണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെട്ടു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്. തൊടുപുഴയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ വലിയ പ്രതിഷേധമൊന്നും സമരത്തിനിടെ ഉണ്ടായില്ലെന്നും ഏകപക്ഷീയമായാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് എന്നുമാണ് പ്രവര്‍ത്തകരുടെ തലയിലേക്കായിരുന്നു പോലീസുകാരുടെ അടി. തലക്ക് അടി കിട്ടാതിരിക്കാന്‍ ഒഴിഞ്ഞുമാറിയപ്പോഴാണ് ബിലാലിന്റെ കണ്ണിന് അടി കൊണ്ടത്.
അതേസമയം ഹെല്‍മെറ്റ് ധരിച്ചാണ് പോലീസുകാര്‍ അടിച്ചത് എന്നതിനാല്‍ ഏത് ഉദ്യോഗസ്ഥനാണ് ബിലാലിനെ അടിച്ചത് എന്നത് മനസിലാക്കാന്‍ കഴിയുന്നില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മാത്രമല്ല അടിച്ച പോലീസുകാരന് നേരെ യാതൊരു വിധ നടപടിയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
നിലവില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബിലാല്‍ ഉള്ളത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സയക്ക് ശേഷം മാത്രമേ കാഴ്ച തിരിച്ചുകിട്ടുമോയെന്ന് പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബിലാലിന്റെ കണ്‍പോളയില്‍ 3 ഭാഗത്തായി 28 തുന്നലുകളുണ്ട്.
ബിലാലിന് പുറമെ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിനും പരിക്ക് പറ്റിയിട്ടുണ്ട്. സിപിഎം ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗിക്കുകയും തുടര്‍ന്ന് പ്രവീണിന് പരിക്ക് പറ്റുകയുമാണ് ഉണ്ടായത്. ഇടതു കൈയുടെ എല്ലിനു സാരമായ പരുക്കേറ്റ അദ്ദേഹത്തെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയ നടത്തും എന്നാണ് കോണ്‍ഗ്രസ് വത്തങ്ങള്‍ നല്‍കുന്ന വിവരം.
ഈ രണ്ടു സംഭവങ്ങളിലും പോലീസ് വളരെ മോശമായാണ് പെരുമാറിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പിണറായി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ സുരക്ഷിതരാണ് അതുകൊണ്ട് എന്തുമാവാം എന്നാണോ അതോ പിണറായിയുടെ അടിമകളായിരിക്കുന്നിടത്തോളം അദ്ദേഹത്തെ അനുസരിക്കേണ്ടതുണ്ട് വേറെ വഴിയില്ല എന്നതുകൊണ്ടാണോ എന്നറിയില്ല.. കേരളാ പോലീസ് മനുഷ്യമൃഗമായി മാറുകയാണെന്ന് നിസ്സംശയം പറായം. രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രമല്ല സാധാരണക്കാരായ ആളുകളെ പോലും മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്ന കാഴ്ച ഇന്ന് പതിവായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























