വീല്‍ചെയറിലുള്ളവരെ ചികിത്സിക്കാന്‍ കഴിയില്ല, ഇറങ്ങിപ്പോ.. ഭിന്നശേഷിക്കാരനെ ആട്ടിയിറക്കി വിട്ട് ഡോക്ടറുടെ കണ്ണില്ലാ ക്രൂരത; നെഞ്ചുതകര്‍ന്ന് കുടുംബം.. കേരളത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍!!

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇത്. പേയാട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ അജിത് കുമാറിന് ഉണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ കേരളക്കര ചര്‍ച്ച ചെയ്യുന്നത്.
വിമുക്തഭടനായ അജിത് കുമാര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി വീല്‍ചെയറിലാണ് തന്റെ ജീവിതം കഴിച്ചുകൂട്ടുന്നത്. ഇപ്പോള്‍ കലശലായ വയറ് വേദന ഉണ്ടായതിനൈ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടറെ കാണാന്‍ അദ്ദേഹം പോയി. കിലോ മീറ്ററുകളോളം ദൂരം താണ്ടിയാണ് അജിത് കുമാറും ഭാര്യയും മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ വീല്‍ച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയില്‍ കയറ്റാനോ, രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടര്‍ തയ്യാറായില്ല.
കണ്ണില്‍ചോരയില്ലാതെ ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറിയത് തങ്ങള്‍ക്ക് താങ്ങാനാകുന്നില്ല എന്നാണ് അജിത് കുമാര്‍ ചൂണ്ടിക്കാട്ടിയത്. അസഹ്യമായ വേദനയേക്കാളും ഡോക്ടറുടെ മുഖത്തിടിച്ച പോലുള്ള സംസാരമാണ് ആ കുടുംബത്തെ ഏറെ വേദനിപ്പിച്ചത്. മരണവെപ്രാളത്തില്‍ ആശുപത്രിയിലെത്തുന്ന രോഗിയോട് ഒരു ഡോക്ടര്‍ ഇങ്ങനെയാണോ സംസാരിക്കേണ്ടത് എന്നും അജിത് കുമാര്‍ വളരെ വിഷമത്തോടെ ചോദിക്കുന്നു.
തന്റെ ഭര്‍ത്താവിന് തീരെ സുഖമില്ല ദയവായി ചികിത്സിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറോട് ആവശ്യപ്പെട്ടപ്പോള്‍ പുറത്തുകടക്കാന്‍ പറഞ്ഞ് ആക്രോശിക്കുകയും പിജിക്ക് പഠിക്കുന്ന ഡോക്ടര്‍മാരുണ്ട് അവരെ കാണിച്ചാല്‍ മതി, തനിക്ക് നോക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞെന്നും അജിത് കുമാര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
രോഗികള്‍ക്ക് പലപ്പോഴും ഡോക്ടര്‍മാര്‍ ദൈവത്തിന് തുല്യമാണ്. എന്നാല്‍ ഇവിടെയിതാ രോഗികളുടെ ജീവനെടുക്കുന്ന കാലന്റെ രൂപത്തിലാണ് ഒരു ഡോക്ടര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചതോടെ ദമ്പതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കുകയും മന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണവും തേടിയെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്നും സംസ്ഥാനത്ത് ഇത് ആവര്‍ത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരത്തിലുള്ള കണ്ണില്ലാ ക്രൂരതകള്‍ നടക്കുന്നത് പതിവി സംഭവമാണ്.. എത്രയൊക്കെ നടപടികള്‍ എടുത്താലും ചില ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍കരും രോഗികളോട് പെരുമാറുന്നത് മൃഗങ്ങളേക്കാള്‍ കഷ്ടമായാണ്. സ്വന്തം കാലില്‍ നില്‍ക്കാനോ സ്വന്തമായി ഒന്നും ചെയ്യാനോ കഴിയാത്ത ഒരു ഭിന്നശേഷിക്കാരന് ഉണ്ടായ അവസ്ഥ കണ്ടില്ലെ.. ഇതൊന്നും നേരെചൊവ്വെ ആകാതെ നമ്മള്‍ ജീവിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് ആരും ദയവായി പറയരുത്.
https://www.facebook.com/Malayalivartha


























