പമ്പയിലെത്തിയ കേരളാ പോലീസിന്റെ വാഹനത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും; ശബരിമലയെ തകര്‍ക്കലോ ശ്രമം? പിണറായി പോലീസിന്റെ ഗൂഡനീക്കം കൈയ്യോടെ പൊക്കി തീര്‍ത്ഥാടകര്‍; വിവാദത്തിന് തിരികൊളുത്തിയ സംഭവം ഇങ്ങനെ..

ഇസ്ലാം മത ചിഹ്നം പതിപ്പെച്ച പോലിസ് വാഹനം കണ്ടെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്. പമ്പയില്‍ ഡ്യൂട്ടിക്ക് പോലീസുകാരെ എത്തിച്ച കെഎപി ബറ്റാലിയന്റ വാഹനത്തിലാണ് ഇസ്ലാം മത ചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും കണ്ടത്. ഈ പോലീസ് വാഹനത്തിന്റെ ദൃശ്യങ്ങള്‍ തീര്‍ത്ഥാടകരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം വിവാദമാവുകയും ചെയ്തിരുന്നു.
കേരളാ പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ മതപരമായുള്ള ഇത്തരം ചിഹ്നങ്ങള്‍ പതിക്കരുത് എന്നതാണ് നിയമം. ഈ നിയമമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. പോലീസ് ജീപ്പിന്റെ പുറകുവശത്തായാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. അതേസമം ഈ ചിത്രം പതിപ്പിചതിന് പിന്നില്‍ മറ്റെന്തിലും ഗൂഡലക്ഷ്യമുണ്ടോ.. അതോ മറ്റെന്തിങ്കിലും അര്‍ത്ഥത്തിലാണോ ഇത് സ്ഥാപിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും എന്ത് ലക്ഷ്യത്തിലാണ് പോലീസ് വാഹനത്തില്‍ ചിഹ്നം പതിച്ചത് എന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നത്.
മതവിദ്വേഷവും വര്‍ഗീയതയും പരത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരന്തരം നടക്കുന്നുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞയിടക്ക് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയും ചിലര്‍ക്ക് ഹലിളകിയതായുള്ള വാര്‍ത്തകളും നമ്മള്‍ കണ്ടിരുന്നു. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ സംഭവം വിവാദമായപ്പോള്‍ കെഎസ്ആര്‍ടിസി നേരിട്ട് വിശദീകരണവുമായി രംഗത്തെത്തുകയാണ് ഉണ്ടായത്. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവര്‍മാരുടെ യൂണിഫോമായ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആര്‍ടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതര്‍ പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി.
ഷര്‍ട്ടില്‍ അഴുക്ക് പറ്റാതിരിക്കാനാണ് തോര്‍ത്ത് മുണ്ട് മുകളില്‍ വെച്ചതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും. ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോര്‍ത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വിശദമാക്കി.
ഈ സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോം ധരിച്ച് നീണ്ട താടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പരന്നതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 'താലിബാന്‍ താടിവെച്ച കേരള പൊലിസ്' എന്ന ക്യാപ്ഷനോടെയായിരുന്നു അഷറഫിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് ചൂടുപിടിച്ചത്. മാത്രമല്ല സിപിഎം നേതാക്കള്‍ രംഗത്ത് എത്തുകയും നഗരസഭാ കൗണ്‍സിലില്‍ ഉന്തും തള്ളും വരെയുണ്ടായി.
കൂടാതെ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയത് അപമാനമാണെന്ന് സി.പി.എം കൗണ്‍സിലറായ ജാഫര്‍ സാദിഖ് അഭിപ്രായപ്പെട്ടു. താടി നീട്ടി വളര്‍ത്തി നടക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യമുയര്‍ത്തി. എന്നാല്‍ ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ രംഗം വളഷാവുകയായിരുന്നു.
ഈ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പോലീസ് വാഹനത്തില്‍ മതചിഹ്നം ഉണ്ടെന്നുള്ള ആരോപണവും ശക്തമായിരിക്കുന്നത്. മാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താാടിവളര്‍ത്തിയ സംഭവം വിവാദമായെങ്കിലും താടിവളര്‍ത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നല്‍ പോലീസ് വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഒരു മതചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്തായാലും ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ ചിഹ്നംപതിച്ച് പോലീസ് വാഹനം എത്തിയത് ആരുടേയൊക്കയോ ഗൂഢാലോചനയുടെ ഫലമായാണെന്നുള്ള ആരോപണം ശക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്..
https://www.facebook.com/Malayalivartha


























