നൂപുര്‍ ശര്‍മ നബിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മത നിന്ദയല്ല; അത് നൂറുശതമാനവും ശരിയാണ്; വെളിപ്പെടുത്തലുമായി പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍ അസിം അല്‍ഹക്കിം

ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നബിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ മത നിന്ദയല്ലെന്നും അത് നൂറുശതമാനവും ശരിയാണെന്നും വെളിപ്പെടുത്തി പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍ അസിം അല്‍ഹക്കിം. സൗദി അറേബ്യയിലെ വലിയ മത പണ്ഡിതന്മാരില്‍ ഒരാളാണ് അല്‍ഹക്കിം. മതപരമായൊരു ഔപചാരിക പരിവേഷവും അദ്ദേഹത്തിനുണ്ട്. ഇസ്ലാം മതത്തെ സംബന്ധിച്ച് അവസാനവാക്കുപറയാന്‍ ഏറ്റവും യോഗ്യനായൊരാളായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നതും.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് നൂപുര്‍ ശര്‍മ പ്രവാചകന്റെ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്. അതാണ് പിന്നീട് വലിയ വിവാദങ്ങളിലേക്കും കലാപങ്ങളിലേക്കും കടന്നത്. അതിന്റെ ബാക്കി പത്രം ഇപ്പോഴും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്നുമുണ്ട്. മുഹമ്മദ് നബി അയിഷയെ ആറാമത്തെ വയസില്‍ വിവാഹം കഴിച്ചു എന്നു പറയുന്നത് ശരിയാണോ എന്ന് മതപണ്ഡതനോട് ട്വിറ്ററില്‍ മൗലാനാ ഫയാസ് ഉഫ് കാനി എന്നൊരാള്‍ ചോദിക്കുന്നു.
അതിനുത്തരമായിട്ടാണ് അസിം അല്‍ ഹക്കിം മറുപടി നല്‍കുന്നത്. നൂറുശതമാനവും ശരിയാണെന്നായിരുന്നു മതപണ്ഡിതനായ അസിം അല്‍ ഹക്കീമിന്റെ മറുപടി. ചോദ്യം അതിന്റെ പൂര്‍ണ രൂപത്തില്‍ ഇങ്ങനെയാണ്. 'മുഹമ്മദ് നബി ആയിഷയെ ആറാമത്തെ വയസില്‍ വിവാഹം കഴിക്കുകയും ഒമ്പതാമത്തെ വയസില്‍ അത് പൂര്‍ണതയില്‍ എത്തുകയും ചെയ്തുവെന്ന് ഇന്ത്യയില്‍ പറയപ്പെടുന്നു. ഇത് സത്യമാണോ ദയവുചെയ്ത് വ്യക്തമാക്കുക.' നൂറുശതമാനവും ശരി എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
സൗദി അറേബ്യക്കാരനായ അസിം അല്‍ഹക്കിം ടെലിവിഷനും റേഡിയോയ്ക്കും വേണ്ടി അറബിയിലും ഇംഗ്ലീഷിലും ഇസ്ലാമിക പരിപാടികള്‍ നടത്തുന്ന ആളാണ്. ഖുറാന്‍ ആധികാരികമായി പഠിപ്പിക്കുന്ന അല്‍ഹക്കിം ഹുദാ ടെലിവിഷനിലും സാക്കിര്‍ നായിക്കിന്റെ പീസ് ടീവി യിലും പ്രത്യക്ഷപ്പെടാറുണ്ട്. കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ ഡിഗ്രിയും ഉമ്മല്‍ ഖുറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. രണ്ടു ദശകങ്ങളായി ജിദ്ദയിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha


























