Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

'മരിച്ച വ്യക്തിയുടെ ഏതെങ്കിലും ബന്ധു ഈ നാട്ടിലെ മാധ്യമങ്ങളോട് മരണത്തിൽ പരാതിയുണ്ട് എന്ന് പറഞ്ഞിരുന്നോ? ഡോക്ടർമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആ കുടുംബത്തിലെ ആർക്കും ഇതുവരെയില്ലാത്ത പരാതി മാധ്യമങ്ങൾക്ക് എങ്ങനെ വന്നു? ഇതാണോ നേരോടെ നിർഭയം നിരന്തരം? നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ് ഇവർക്ക്...' ജോമോൾ ജോസഫ് കുറിക്കുന്നു

20 JUNE 2022 04:49 PM IST
മലയാളി വാര്‍ത്ത

'തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥ മൂലം രോഗി മരിച്ചു എന്ന് പരാതി...' എന്ന തലക്കെട്ടോടെ വാർത്തകൾ വന്നതിന് പിന്നാലെ മരിച്ചയാളുടെ ബന്ധുവിന്റെ വാക്കുകൾ പുറത്ത് വരികയുണ്ടായി. അതിൽ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് വരാതെ അധികൃതരെ കുറ്റം പറയരുത് എന്ന് പറഞ്ഞിട്ടും ചാനലുകൾ അത്തരത്തിൽ വാർത്ത കൊടുക്കുന്നതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥ മൂലം രോഗി മരിച്ചു എന്ന് പരാതി.. ഇന്ന് രാവിലെ മുതൽ മാധ്യങ്ങൾ ബ്രേക്കിങ് ആയും ഫ്ലാഷ് ആയും കൊടുക്കുന്ന വാർത്തയാണ്.. ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു 2.57. 20 മിനിറ്റ് മുമ്പ് മരിച്ച 62 വയസ്സുകാരന്റെ ബന്ധു ഏഷ്യാനെറ്റ് ചാനലിനോട് പറഞ്ഞത് എന്താണെന്ന് കൂടെ നമുക്ക് നോക്കാം..

"എന്റെ മകൻ ഒരു ഡോക്ടർ ആണ്, ഞാൻ മിലിറ്ററിയിൽ നിന്നും പെൻഷൻ ആയ ആളുമാണ്. വെറുതെ അങ്ങ് പരാതി പറയാൻ പറ്റില്ലല്ലോ. മരിച്ച എന്റെ ബന്ധുവിന് വൃക്ക മാത്രമല്ല തകരാറിൽ ആയിരുന്നത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ രോഗവും ഉണ്ടായിരുന്നു. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം മാത്രമേ എന്താണ് മരണ കാരണം എന്ന് പറയാൻ പറ്റൂ. നിലവിൽ ആശുപത്രി അധികൃതരുടെ വീഴ്ചയാണ് എന്ന് പറയാൻ സാധിക്കില്ല"

"സർജറി റിസ്കാണ് നിങ്ങൾ ഒന്നുകൂടി റീതിങ്ക് ചെയ്യു എന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞപ്പോൾ, ഇത്രയും വർഷം കാത്തിരുന്നു ഡോണറേ കിട്ടിയതല്ലേ, ഞങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണ്" എന്ന് ഹോസ്പിറ്റലുകാരോട് ഞങ്ങൾ പറഞ്ഞു എന്നും കൂടെ ബന്ധു കൂട്ടി ചേർക്കുന്നു.. ഇത്രയും വ്യക്തമായി മരിച്ച ആളുടെ ബന്ധു കാര്യങ്ങൾ വിശദീകരിച്ചിട്ടും, ഇപ്പോളും ഏഷ്യാനെറ്റിൽ സ്ക്രോൾ പോകുന്നത് ഇങ്ങനെയാണ്

"മെഡിക്കൽ കൊളേജിന്റെ അനാസ്ഥ : രോഗി മരിച്ചതായി പരാതി." വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നവർക്ക് മിനിമം വിവരമില്ല എങ്കിൽ ഇതാണ് കുഴപ്പം.. കടുത്ത ഹൃദരോഗി ആയ ഒരു 62 വയസ്സുകാരൻ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തുന്ന പാടെ, അയാളെ പിടിച്ച് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി, അയാളുടെ പ്രവർത്തനം തകരാറിലായ വൃക്ക മുറിച്ചു മാറ്റി, പുതിയ വൃക്ക തുന്നി പിടിപ്പിച്ചു നേരെ വീട്ടിലേക്ക് പറഞ്ഞ് വിടുന്നതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നാണോ ഏ നാട്ടിലെ മാധ്യമങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?

ആട്ടെ, മരിച്ച വ്യക്തിയുടെ ഏതെങ്കിലും ബന്ധു ഈ നാട്ടിലെ മാധ്യമങ്ങളോട് മരണത്തിൽ പരാതിയുണ്ട് എന്ന് പറഞ്ഞിരുന്നോ? ഡോക്ടർമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആ കുടുംബത്തിലെ ആർക്കും ഇതുവരെയില്ലാത്ത പരാതി മാധ്യമങ്ങൾക്ക് എങ്ങനെ വന്നു? ഇതാണോ നേരോടെ നിർഭയം നിരന്തരം? നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ് ഇവർക്ക്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (7 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (10 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (10 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends