Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

'തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കൾ ഇളംമുറക്കാരുടെ നിർബന്ധത്താൽ ലോണെടുത്ത വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള നല്ല പെർഫോർമൻസ് ഉള്ള ന്യൂജൻ വാഹനങ്ങൾ മറ്റേതൊരു വാഹനവും പോലെ അപകട സാദ്ധ്യതയുള്ള ഒരു യന്ത്രം മാത്രമാണ്. അതിലെ അപകടരഹിതയാത്ര എന്നത് പൂർണ്ണമായും അതിന്റെ നിയന്ത്രിതാവിന്റെ കൈയ്യിൽ മാത്രം നിക്ഷിപ്തമായ ഒന്നുമാണ്. അരുതേ.. ഈ മത്സരപ്പാച്ചിൽ..' മുന്നറിയിപ്പുമായി കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

20 JUNE 2022 06:11 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും റോഡുകളിൽ മത്സരപ്പാച്ചിലുകൾ കാണുവാ സാധിക്കും. ഇതുമൂലം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അപകടത്തെ മുൻനിർത്തി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.

'സ്വയം നിയന്ത്രിക്കാൻ തന്നെ കഴിയാത്ത മാനസിക പക്വതയും ശാരീരിക ക്ഷമതയും ഉള്ളവർ അത്തരം ഒരു യന്ത്രം കൈയ്യിലെത്തുമ്പോൾ ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടം അവർക്കും കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ് എന്നതാണ് വസ്തുത. പക്ഷെ അതു മിക്കപ്പോഴും ആ കുടുംബങ്ങൾക്ക് താങ്ങാകേണ്ട ഒരു ജീവനാകാം' എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി..


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

*മാ... നിഷാദാ*
*അരുതേ.. ഈ മത്സരപ്പാച്ചിൽ*

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ?
അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും. ആ വാഹനങ്ങൾ ഒന്ന് പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാല അപകടകരമായ റോഡ് അഭ്യാസങ്ങളും കാണാൻ സാധിക്കുക. നിരവധി ടീനേജരായ ഫോളോവേഴ്സസും ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന വിധം അയാളുടെ അതിസാഹസികതകൾക്ക് കൈയ്യടിക്കാനും ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും ഒപ്പമുണ്ടാകും.

തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കൾ ഇളംമുറക്കാരുടെ നിർബന്ധത്താൽ ലോണെടുത്ത വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള നല്ല പെർഫോർമൻസ് ഉള്ള ന്യൂജൻ വാഹനങ്ങൾ മറ്റേതൊരു വാഹനവും പോലെ അപകട സാദ്ധ്യതയുള്ള ഒരു യന്ത്രം മാത്രമാണ്. അതിലെ അപകടരഹിതയാത്ര എന്നത് പൂർണ്ണമായും അതിന്റെ നിയന്ത്രിതാവിന്റെ കൈയ്യിൽ മാത്രം നിക്ഷിപ്തമായ ഒന്നുമാണ്.

സ്വയം നിയന്ത്രിക്കാൻ തന്നെ കഴിയാത്ത മാനസിക പക്വതയും ശാരീരിക ക്ഷമതയും ഉള്ളവർ അത്തരം ഒരു യന്ത്രം കൈയ്യിലെത്തുമ്പോൾ ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടം അവർക്കും കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ് എന്നതാണ് വസ്തുത. പക്ഷെ അതു മിക്കപ്പോഴും ആ കുടുംബങ്ങൾക്ക് താങ്ങാകേണ്ട ഒരു ജീവനാകാം. അവർക്കത് താങ്ങാനാവാത്ത എന്നന്നേക്കുമായി നികത്താനാകാത്ത നഷ്ടങ്ങളുമായിരിക്കാം. നല്ല റോഡുകൾ ഇല്ല എന്ന് പരിതപിക്കുന്ന നാം, ലഭ്യമായ നല്ല റോഡുകളിൽ ട്രാഫിക് തിരക്കുകൾ ഒട്ടും ഇല്ലെങ്കിലും, നല്ലവിലയും നല്ല പ്രവർത്തനക്ഷമതയും കൂടിയ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കുറച്ചധികം ശ്രദ്ധയും ക്ഷമയും സാമാന്യബുദ്ധിയും കാട്ടേണ്ടതുണ്ട്.

ഇല്ലെങ്കിൽ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ അവസരമൊരുക്കലാകും. കഴിഞ്ഞ ദിവസം. തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്ത് നടന്ന ഒടുവിലത്തെ ഇരുചക്ര വാഹന മുഖാമുഖഅപകടം നൽകുന്ന പാഠവും മറ്റൊന്നല്ല. ഇനിയെങ്കിലും നിർത്തുക ഈ അതിസാഹസികത റോഡ് സുരക്ഷ ഒരു കൂട്ടുത്തരവാദിത്തമാണ്. ഓരോ റോഡുപയോക്തക്കളുടേയും കൈയ്കളിലാണ്. നമുക്ക് കൈകോർക്കാം.
"വരൂ നമുക്കൊന്നായി
നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം ....."

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (7 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (10 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (10 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (10 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends