മലയാളക്കരയുടെ സ്വന്തം മത്സരം... നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബര്‍ 4 ന്

ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബര്‍ 4 ന് നടത്താന്‍ തീരുമാനം. നെഹ്‌റു ട്രോഫി സംഘാടക സമിതിയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.
കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്‌റു ട്രോഫി നടക്കുക.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരളാ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകം ഒരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.
ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടന്‍ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.
https://www.facebook.com/Malayalivartha

























