പത്ത് മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പത്ത് മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എടക്കര സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന്‍ ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.
കുഞ്ഞിന് കഴിക്കാന്‍ നല്‍കിയ മാതളത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂര്‍ ഗവ: ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























