Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത്; സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്ത ഇരകളെ വീഴ്ത്തി ഏജൻസി, കെണിയില്‍പ്പെട്ടത് നിര്‍ധന കുടുംബങ്ങളിലെ യുവതികൾ! കെണിയൊരുക്കി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ച്, ഭീകരവാദ ബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

21 JUNE 2022 08:58 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ആകെ ഞെട്ടലിലാഴ്ത്തി ഗൾഫിൽ റിക്രൂട്ട്മെന്റിന്റെ പേരിൽ നടക്കുന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരത്തിൽ ഒരു വാർത്ത ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത് നടത്തിയ ഏജന്‍സി സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തിയതെന്ന് വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് ഇത്തരത്തിൽ കെണിയില്‍പ്പെട്ടത്.

അതായത് റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി തന്നെ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി ഒരുക്കിയത്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ തന്നെ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ് വേണ്ടിവന്നത്. ഇതുകൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നിരുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്.

കൂടാതെ വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഫെബ്രുവരിയില്‍ കുവൈത്തില്‍ ഇവരെ എത്തിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി എന്നിവര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം പ്രതി അജുമോന്‍ അറസ്റ്റിലാകുകയായിരുന്നു.

അതേസമയം യുവതിയുടെ പരാതിയില്‍ എന്‍.ഐ.എ. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്‍ഐ.എ. ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയെടുത്തിട്ടുമുണ്ട്. അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചിരുന്നത്. വിശ്രമം നല്‍കാതെ തന്നെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുണ്ടായി. 'ഒരുമ' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തിരുന്നത്. പണമൊന്നും ഈടാക്കാതെ തന്നെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുമുണ്ട്.

കൂടാതെ കുവൈത്തിലേക്ക് ജോലി റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഭീകര സംഘടനയായ ഐ.എസിന്റെ ബന്ധം എന്‍.ഐ.എ. അന്വേഷിക്കുന്നതാണ്. കേസില്‍ ഇപ്പോള്‍ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്തിയതോടെ തന്നെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുന്നതിനു വഴി തെളിഞ്ഞിരിക്കുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഈ വകുപ്പ് ചേര്‍ത്തിരുന്നില്ല. മനുഷ്യക്കടത്ത് കുറ്റം ചേര്‍ത്തെങ്കിലും അന്വേഷണം ജാഗ്രതയോടെയാകുമെന്നാണ് എന്‍.ഐ.എ. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന എന്നത്.

 

അതോടൊപ്പം കേസില്‍ ഐ.എസ്. ബന്ധത്തിനുള്ള സാധ്യത പരിശോധിച്ച് ഉറപ്പിക്കലാണ് എന്‍.ഐ.എ. ഇതിലൂടെ ആദ്യം ലക്ഷ്യമിടുന്നത്. ഐ.എസ്. ബന്ധത്തിനു സാധ്യത കുറവാണെന്നാണ് എന്‍.ഐ.എ.യുടെ പ്രാഥമിക നിഗമനം. എന്നാല്‍, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പ്രതികള്‍ക്കെതിരേ ഐ.എസ്. ബന്ധം ആരോപിക്കുകയും ചെയ്യുനുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഐ.എസിനു വില്‍ക്കുമെന്നു കേസിലെ മുഖ്യ പ്രതിയായ മജീദ് എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിന്നാലെ കേസില്‍ പരാതിക്കാരിയായ യുവതിയില്‍നിന്നു മൊഴിയെടുത്ത എന്‍.ഐ.എ. കരുതലോടെയാണ് അടുത്ത നീക്കത്തിലേക്കു കടന്നിരിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി അജുമോനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ശേഖരിക്കുന്ന മൊഴികളും പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം . ഇപ്പോള്‍ വിദേശത്തുള്ള കേസിലെ മുഖ്യ പ്രതി മജീദിനെ നാട്ടിലെത്തിക്കുന്നതും എന്‍.ഐ.എ.യുടെ അന്വേഷണത്തിലെ പ്രധാന ഘടകമാകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (7 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (10 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (10 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends