സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്ത് കേസിൽ പങ്കുണ്ട്; കേസിൽ പ്രധാന പങ്കുവഹിച്ചത് ശിവശങ്കർ; രഹസ്യമൊഴിയുടെ പേരിൽ തന്നെയും എച്ച് ആർ ഡി എസിനെയും ദ്രോഹിക്കുന്നു; പ്രധാനമന്ത്രിയെ നേരിട്ട് കാണണം; മുഖ്യമന്ത്രിയെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്ന

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന ഒരു നീക്കം സ്വപ്ന സുരേഷ് നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് സ്വപ്ന കത്തയച്ചിരിക്കുകയാണ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും എച്ച് ആർ ഡി എസിനെയും ദ്രോഹിക്കുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്ന കത്ത് അയച്ചിരിക്കുന്നത് . പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുവദിക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നു.
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രധാനമായും സ്വപ്ന ഉന്നയിക്കുന്ന ആവശ്യം. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി. കേസിൽ പ്രധാന പങ്കുവഹിച്ചത് ശിവശങ്കർ എന്ന് സ്വപ്ന കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്ന കത്തയച്ചിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ പിണറായിയെയും സർക്കാറിനെയും ഞെട്ടിക്കുന്ന നീക്കമാണ് സ്വപ്ന നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു കത്ത് പ്രധാനമന്ത്രി അയക്കുമ്പോൾ അത് ഇനി ഏത് രീതിയിലാണ് അന്വേഷണത്തെ സ്വാധീനിക്കുക, ബാധിക്കുക എന്ന കാര്യം കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. ഏതായാലും ഇത്തരത്തിലുള്ള സ്വപ്നയുടെ നീക്കങ്ങൾ സൂചിപ്പിക്കുന്നത് സ്വപ്ന രണ്ടും കൽപ്പിച്ച് തന്നെ നിൽക്കുന്നു എന്ന് തന്നെയാണ്.
അതേസമയം ഒരു ഇടവേളയ്ക്കു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും സർക്കാരിനെ പിടിച്ചു കുലുക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളും നീക്കങ്ങളും പ്രതിപക്ഷത്തെ പ്രതിഷേധങ്ങളിലേക്കും നയിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം വന്നിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരിക്കുകയായാണ് .
ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ചായിരിന്നു ഈ നീക്കം നടത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. ഇതിന്മേൽ ഇ ഡിയും സ്വർണക്കടത്ത് കേസിൽ സജീവമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ ഇ ഡി നടത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























