Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ഏത് നിമിഷവും വിമാനങ്ങള്‍ പൊട്ടിത്തെറിക്കും!! പിണറായിയുടെ വോട്ട് ബാങ്ക് മോഹിച്ചുള്ള നെറികേടില്‍ തിരുവനന്തപുരം വിമാനത്തവളം പുകയുന്നു, ആയിരങ്ങളുടെ ജീവന്‍ മുള്‍മുനയില്‍, ഭയന്നുവിറച്ച് പൈലറ്റുമാരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

21 JUNE 2022 11:03 AM IST
മലയാളി വാര്‍ത്ത

പറക്കുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഒരു പക്ഷിയിടിച്ച് തീ പിടിത്തമുണ്ടായ വാര്‍ത്ത ഏവരേയും ഒന്ന് ഞെട്ടിച്ചു. ഒരു നെഞ്ചിടിപ്പോടെ അല്ലാതെ വിമാനത്തിന്റെ വീഡിയോ കണാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ സുരക്ഷിതമായി വനിതാ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യിച്ചതോടെ വലിയൊരു അപകടം ഒഴുവായി.

എന്നാല്‍ ഈ സംഭവം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെയും കണ്ണു തുറപ്പിച്ച അപകടമാണ്. കാരണം വിമാനത്തില്‍ പക്ഷികള്‍ ഇത്തരത്തില്‍ തട്ടുന്നത് ഏറെ അപകട സാധ്യതയുള്ള കാര്യമാണ്. തിരുവനന്തപുരം വിമാനത്തവളത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം അപകടസാധ്യത തിരുവനന്തപുരത്താണെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.

 

ഇവിടെ വിമാനങ്ങള്‍ ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും പക്ഷിക്കൂട്ടങ്ങള്‍ ശല്യം ചെയ്യുന്നത് പതിവാണ്. മാത്രമല്ല നിരവധി തവണ പക്ഷികളുമായി വിമാനങ്ങള്‍ കൂട്ടിയിടിച്ചിട്ടുണ്ടെങ്കിലും തീപിടിക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്..

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്രയും പക്ഷികള്‍ എങ്ങനെയെത്തി എന്നൊരു ചോദ്യവും ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരാനിടയുണ്ട്. അതായത്, ഈ വിമാനത്താവളത്തിന്റെ പിന്‍ഭാഗത്ത് നിരവധി അനധികൃത അറവുശാലകളുണ്ട്. അവിടെ നിന്നുള്ള ഇറച്ചി മാലിന്യങ്ങള്‍ വിമാനത്താവളത്തിന്റെ മതിലിനോട് ചേര്‍ന്നാണ് ഉപേക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കാക്കകള്‍ പോലുള്ള പക്ഷികള്‍ ഈ ഭാഗത്തേക്ക് കൂട്ടമായി എത്തുകയും അവ വിമാനം പറക്കുമ്പോള്‍ ഒപ്പം പറന്നുയരുകയും ചെയ്യുന്നു..

അതേസമയം നിരവധി തവണ എയര്‍പോര്‍ട്ട് അധികൃതര്‍ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല എന്നാണ് ലഭിക്കുന്ന വിവരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടിക്കാനോ മാലിന്യം നീക്കം ചെയ്യാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതോടെ യാത്രക്കാരുടെയും തലസ്ഥാനത്തെ ജനങ്ങളുടേയും ജീവന്‍ മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്.

എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ തുറന്ന അറവുശാലകളോ മാംസവില്‍പ്പന ശാലകളോ പാടില്ല. ഇത് പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കാനുള്ള അനുവാദമുണ്ട്. വിമാനങ്ങള്‍ ലാന്‍ഡിങ് നടത്തുന്ന പൊന്നറപാലത്തിനടുത്തെ റണ്‍വേയ്ക്ക് പുറത്തെ മതിലിനോട് ചേര്‍ന്നാണ് ഏറ്റവുമധികം മാലിന്യശേഖരമുള്ളത്. എന്നാല്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ വച്ച് പന്താടുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന് ഇതിന്റെ അപകടാവസ്ഥ അറിയാമെങ്കിലും വോട്ടുബാങ്കിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യാതൊരു നടപടിയുമെടുക്കാറില്ല.


കാക്കകള്‍ മാത്രമല്ല പരുന്തകള്‍, കൂറ്റന്‍ മൂങ്ങകള്‍, പ്രാവ്, കൊക്കുകള്‍ എന്നിങ്ങനെ വിമാനങ്ങളുടെ സഞ്ചാരപാതക്ക് തടസ്സം ഉണ്ടാക്കുന്ന പക്ഷികള്‍ നിരവധിയാണ്.. പക്ഷിയിടിച്ചാല്‍ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലാവും, നിയന്ത്രണം തെറ്റാനുമിടയുണ്ട്. തിരുവനന്തപുരത്ത് വിമാനമിറക്കുന്നത് ഭയപ്പാടോടെയാണെന്ന് പൈലറ്റുമാരും പറയുന്നുണ്ട്. മാത്രമല്ല ഇടയ്ക്കിടെ ചെറിയ പക്ഷികളുമായി കൂട്ടിയിടിക്കല്‍ ഉണ്ടാവാറുണ്ടെങ്കിലും പൈലറ്റുമാര്‍ അതൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ല. പതിനായിരം സര്‍വീസുകളില്‍ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. ഇവിടെ അഞ്ചും ആറും പക്ഷിയിടി എല്ലാമാസവും ഉണ്ടാവുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് ഗുരുതരമായ അവസ്ഥയാണ്..

 

പക്ഷിയിടിയുണ്ടായാല്‍ അത് വിമാനാപകടമായാണ് കണക്കാക്കുക. അങ്ങനെ സംഭവിച്ചാല്‍ രണ്ടുദിവസത്തിനകം ചെന്നൈയിലെ സിവില്‍ ഏവിയേഷന്‍ റീജിയണല്‍ എയര്‍ സേഫ്റ്റി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഇതിന്റെ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കുകയും ചെയ്യണം. പിന്നീട് എല്ലാമാസവും വ്യോമയാന സുരക്ഷാവിഭാഗത്തിന് പ്രത്യേക റിപ്പോര്‍ട്ടും നല്‍കണം. വ്യോമയാന ഡയറക്ടറുടെ അന്വേഷണവുമുണ്ടാവും. ഇത്തരം നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാനാണ് പലപ്പോഴും ചെറിയ കൂട്ടിയിടികള്‍ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. 2019ല്‍ 44വിമാനങ്ങളില്‍ പക്ഷിയിടിച്ചെങ്കിലും 28എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ വലിയശബ്ദം മുഴക്കിയാണ് അധികൃതര്‍ പക്ഷികളെ ഓടിക്കുന്നത്. 'ബേര്‍ഡ് ചേസേഴ്‌സ്' എന്ന കരാര്‍ ജീവനക്കാരാണ് ഈ പണി ചെയ്യുന്നത്. പക്ഷേ ഇതെല്ലാം വിഫലമാണെന്നാണ് എയര്‍പോര്‍ട്ട് ജീവനക്കാരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിശബ്ദം കേട്ട് പക്ഷികള്‍ റണ്‍വേയ്ക്കടുത്തേക്ക് കൂട്ടമായെത്തുകയാണ് ചെയ്യുന്നത്.

 

തിരുവനന്തപുരത്ത് പക്ഷിയിടിച്ചുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരിന്നു. ലാന്‍ഡിംഗിനിടെ സൗദി എയര്‍ലൈന്‍സില്‍ പരുന്തുകളിടിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടങ്ങള്‍ ഒഴിവായത്. ഇന്‍ഡിഗോ വിമാനത്തിലും പക്ഷിയിടിച്ചെങ്കിലും ഭാഗ്യത്തിന് തകരാറുണ്ടായില്ല. സിംഗപ്പൂര്‍ വിമാനത്തില്‍ പക്ഷിയിടിച്ച് യന്ത്രത്തകരാറുണ്ടായി. പിന്നീട് ഏറെ പണിപ്പെട്ടാണ് വിമാനത്തിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാനായത്.

പരമാവധി 150 മീറ്ററില്‍ താഴ്ന്ന പ്രദേശത്തുനിന്നാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടായിട്ടുള്ളത്. വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വലിയ തോതില്‍ ദിശാ മാറ്റങ്ങള്‍ വിമാനങ്ങള്‍ വരുത്താറില്ല. അതുകൊണ്ടു തന്നെ ഈ പാതയില്‍ പക്ഷികളുണ്ടെങ്കില്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല എന്നതാണ് സത്യം. വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവും. തീപിടിക്കാനുള്ള സാധ്യതയേറും. ഡിജിറ്റല്‍ നിയന്ത്രണ സംവിധാനം തകരാറിലാവാം. വിമാനക്കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാവും.

 

കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് വിമാനത്തിനും സംഭവിച്ചത് സമാനമായ അപകടമായിരുന്നു. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വന്‍ അപകടം ഒഴുവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (3 minutes ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (14 minutes ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (27 minutes ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (41 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഇന്ന് ഉണ്ടാകും.  (51 minutes ago)

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (56 minutes ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (1 hour ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (1 hour ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (2 hours ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (2 hours ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (2 hours ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (2 hours ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (3 hours ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (3 hours ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (3 hours ago)

Malayali Vartha Recommends