സ്വപ്നയ്ക്ക് പിന്നാലെ പിണറായി... കുടുംബത്തെ അകത്തിടും! മകളും? കസ്റ്റംസ് സമ്മതം മൂളി; ഇഡിയിറങ്ങി... മൊഴി പഠിച്ച് ഉന്നതരെ ചോദ്യം ചെയ്യാൻ ഇ.ഡി.

സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി എൻഫോഴ്‌സ്മെന്റിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഡോളർ കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജി ജൂൺ 22ന് പരിഗണിക്കാൻ മാറ്റി.
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. കസ്‌റ്റംസിന്റെ വാദം കൂടി കേട്ടശേഷമാകും ഹർജി പരിഗണിക്കുക. ഇതിനായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
സ്വപ്‌നാ സുരേഷിന്റെ മൊഴി വിശദമായി പരിശോധിച്ചശേഷം. സോളിസിറ്റർ ജനറൽ തലത്തിൽനിന്നു നിയമോപദേശം തേടിയശേഷമാകും ഉന്നതരുടെ ചോദ്യം ചെയ്യൽ. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നിൽ സ്വപ്‌നാ സുരേഷ് രഹസ്യമൊഴി നൽകിയിരുന്നു. ഇതിന്റെ പകർപ്പ് ഇ.ഡി. എടുത്തിട്ടുണ്ട്.
സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുമ്പു നൽകിയ മൊഴികളിലൊന്നും പരാമർശിക്കാത്ത കാര്യങ്ങളാണു സ്വപ്‌ന ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നാണ് നിഗമനം. രഹസ്യമൊഴിയും സ്വപ്‌നയുടെ മറ്റു മൊഴികളും വിശകലനം ചെയ്‌ത ശേഷം വൈരുധ്യങ്ങളുണ്ടോയെന്ന് ഇ.ഡി. പരിശോധിക്കുകയാണ്. ചോദ്യം ചെയ്യലിനായി ഈ മാസം 22 നു ഹാജരാകാൻ അവർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പു മൂന്നുവട്ടം നോട്ടീസ് നൽകിയെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്‌ന ഹാജരായിരുന്നില്ല.
രഹസ്യമൊഴിയിലെ കാര്യങ്ങൾ സ്വപ്‌ന തങ്ങൾക്കു മുമ്പാകെ ആവർത്തിക്കുമോ എന്നാണ് ഇ.ഡി. ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ആരോപണവിധേയരെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനോ മൊഴിയെടുക്കാനോ തടസമില്ല. എന്നാൽ, തെളിവില്ലാതെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താൻ ഈ ഘട്ടത്തിൽ സാധ്യതയില്ലെന്നാണു വിലയിരുത്തൽ.
സ്വപ്‌നയുടേത് ആരോപണം മാത്രമാണെന്നാണു ക്രൈംബ്രാഞ്ചിന്റെ അനുമാനം. ഡോളർ അടങ്ങിയ ബാഗ് വിദേശത്തേക്കു കൊണ്ടുപോയതിനോ ബിരിയാണിച്ചെമ്പിൽ ഭാരമുള്ള ലോഹം കടത്തിയതിനോ തെളിവില്ല. സ്വപ്‌നയുടെ മൊഴിപ്രകാരം സംഭവത്തിൽ യു.എ.ഇ. കോൺസൽ ജനറലിനും അറ്റാഷെയ്‌ക്കും പ്രധാന പങ്കുണ്ട്. എന്നാൽ, അവരെ ചോദ്യംചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ പലവട്ടം ശ്രമിച്ചിട്ടും അനുമതി ലഭിച്ചിരുന്നില്ല.
അതിനിടെ, നയതന്ത്ര പരിരക്ഷയുള്ള ബാഗേജ്‌വഴി സ്വർണം കടത്തിയ കേസിൽ ദുബായ് പോലീസ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയും ജോലിയിൽ നിന്നു പിരിച്ചു വിട്ടും ശിക്ഷിച്ചതായാണ് അനൗദ്യോഗിക വിവരം. യു.എ.ഇ. ശിക്ഷ നടപ്പാക്കിയ സ്‌ഥിതിക്ക് ഇനി ഇവരെ ഇന്ത്യക്കു വിട്ടുകിട്ടാൻ സാധ്യതയുമില്ല. സ്വപ്‌നയുടെ മൊഴികൾ തെളിയിക്കപ്പെടണമെങ്കിൽ ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ സോളിസിറ്റർ ജനറൽ തലത്തിൽ നിന്നുള്ള നിയമോപദേശം വാങ്ങിയ ശേഷമാകും ഉന്നതരുടെ ചോദ്യം ചെയ്യൽ.
സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ വിശദമായ മൊഴി ബുധനാഴ്‌ച ഇ.ഡി ശേഖരിക്കും. മുൻപ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു എന്നാൽ കസ്‌റ്റംസ് ഇതിൽ എതിർപ്പ് അറിയിച്ചതിനാൽ കോടതി ഈ അപേക്ഷ നിരസിച്ചു. എന്നാൽ കേസിൽ കസ്‌റ്റംസ് അന്വേഷണം കഴിഞ്ഞതിനാൽ കോടതി രഹസ്യമൊഴി പകർപ്പ് ഇ.ഡി യ്‌ക്ക് കൈമാറുകയായിരുുന്നു. 27 പേജുളള രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഡയറക്‌ടറേറ്റ് കേസിൽ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്വപ്‌നയുടെ വിശദമായ മൊഴിയെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെ രഹസ്യമൊഴിയിൽ പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം. കസ്‌റ്റംസ് കമ്മീഷണറായിരുന്ന സുമിത് കുമാർ കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും ഇക്കാര്യമുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്താനെത്തുന്ന സ്വപ്‌ന കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് ഇഡി പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























