Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പാര്‍ട്ടിയും പാര്‍ട്ടി ചാനലും പെട്ടു; കേന്ദ്രം പണികൊടുത്തു ഇനി ആവര്‍ത്തിച്ചാല്‍ പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ്

21 JUNE 2022 07:11 PM IST
മലയാളി വാര്‍ത്ത

എവിടെ പരിപാടി അവതരിപ്പിച്ചാലും സിപിഎമ്മിന് ഇതാണല്ലോ ഗതി. കഴിഞ്ഞ വര്‍ഷം നടന്നൊരു സംഭവമാണ് അതിന് തിരിച്ചടി പാര്‍ട്ടിക്കും പാര്‍ട്ടി ചാനലിനും ഇപ്പൊഴാണ് കിട്ടുന്നത്. മോന്‍സണ്‍ മാവുങ്കലുമാവുങ്കലുമായി ബന്ധപ്പെട്ടുള്ള കേസ് ഉയര്‍ന്നു വന്ന സമയത്താണ് ഇതും നടക്കുന്നത്. അന്ന് സോഷ്യല്‍ മീഡിയയിലൂടെ മോന്‍സണ്‍ പല പ്രമുഖരുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതുപോലെ തന്നെ പല വ്യാജ ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയിലൂടെ പടച്ചുവിട്ടിരുന്നു. അതില്‍ ഒരു ചിത്രം കല്ലറ സ്വദേശിയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രിയാ വിനോദ് സോഷ്യല്‍ മീഡിയയില്‍ റീ പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്നാലെയാണ് അറിഞ്ഞത് അത് വ്യാജമാണെന്ന്. ഉടന്‍ തന്നെ അത് പിന്‍ വലിക്കുകയും ചെയ്തു. എന്നാല്‍ ഡിവൈഎഫ്‌ഐയും എഎ റഹീമും അവരെ വെറുതെ വിടരുതെന്നും പാഠം പഠിപ്പിക്കും എന്നുമൊക്കെ പറഞ്ഞ് പൊലീസില്‍ കേസ് കൊടുക്കുന്നു.

പാര്‍ട്ടി ചാനലായ കൈരളി ന്യൂസ് അവരെ അപമാനിക്കാനായി വാര്‍ത്തയും പുറത്തുവിട്ടു എന്നാല്‍ അവിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്. അവരെ അറസ്റ്റ് ചെയ്തതായിട്ടായിരുന്നു വാര്‍ത്ത. വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഎ റഹീമിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി നല്‍കിയ പരാതിയില്‍. പ്രിയ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു എന്നുമാണ് വാര്‍ത്ത വന്നത്. എന്നാല്‍ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധ്യാപിക വ്യക്തമാക്കി. പിന്നാലെ കൈരളിയ്ക്ക് സംഭവിച്ച ഗുരുതരമായ പിഴവ് ചൂണ്ടിക്കാട്ടി , പ്രിയ വിനോദിന്റെ മകളും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയും എന്‍.എസ്.യു.ഐ വൈസ് പ്രസിഡന്റുമായ പെണ്‍കുട്ടി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്റേഡ്‌സ് അഥോറിറ്റിയ്ക്ക് പരാതിയായി നല്‍കി. തന്റെ ചിത്രം അനാവശ്യമായി ദുരുപയോഗം ചെയ്തു എന്നു കാട്ടിയായിരുന്നു പരാതി. ഇതോടെ അദ്യാപികയ്ക്ക് പണി കൊടുക്കാനിറങ്ങിയ പാര്‍ട്ടി വെട്ടിലായി.

അദ്ധ്യാപിക പ്രിയ വിനോദിന്റെ ചിത്രത്തിന് പകരം അവരുടെ മകളും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയും എന്‍.എസ്.യു.ഐ വൈസ് പ്രസിഡന്റുമായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു കൈരളി ചാനല്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് കൈരളി ചാനലിനെതിരെ ഈ വിദ്യാര്‍ത്ഥിനി എന്‍.ബി.ഡിഎസ്.എ അതായത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്റേഡ്‌സ് അഥോറിറ്റിയില്‍ പരാതി നല്‍കുന്നത്.

ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കൈരളി ചാനല്‍ നിയമം ലംഘിച്ചതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇനി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ചാനലിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ചാനലുമായി ബന്ധപ്പെട്ട എല്ലാ സൈറ്റില്‍ നിന്നും ഈ വാര്‍ത്തകള്‍ നീക്കം ചെയ്യാനുമുള്ള കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഇനി ഇതുപോലെ ആവര്‍ത്തിച്ചാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ബിഎസ്എ കൈരളിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെ ആകെ നാണക്കേടിലായിരിക്കുകയാണ് പാര്‍ട്ടി ചാനല്‍.

സംഭവത്തെക്കുറിച്ച് പ്രിയ വിനോദ് പറയുന്നതിങ്ങനെ.

2021,സെപ്റ്റംബര്‍30 ന് മോന്‍സന്റെ വിഷയം വന്ന സമയത്ത്, മുന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ, പൊലീസ് ഓഫീസര്‍മാര്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഞാന്‍, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തില്‍ പോസ്റ്റൊന്നും ഇടാന്‍ പറ്റിയില്ല. വീട്ടില്‍ വന്ന് നോക്കുമ്പോള്‍, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതില്‍ ഏതാണ്, ഒറിജിനല്‍, വ്യജന്‍ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തില്‍, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേല്‍ കാലൊക്കെ കയറ്റി വച്ച്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോന്‍സണുമായി നില്‍ക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ കണ്ടു. ഈ ചിത്രം കണ്ടപ്പോള്‍ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകള്‍ക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.

അങ്ങനെ ഞാന്‍ ട്രോള്‍ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകള്‍ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്‌ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റില്‍, തന്നെ 600 ഷെയര്‍ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവര്‍ക്ക് എന്നോട് ഒരു കലിപ്പുണ്ട്.

ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല, ഞാന്‍ അടിയുറച്ചൊരു കോണ്‍ഗ്രസുകാരിയാണ്. പ്രവര്‍ത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വര്‍ഷം സര്‍വീസ് ചെയ്ത അദ്ധ്യാപികയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ് യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് മാത്രം.

സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോള്‍ ഷെയര്‍ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയര്‍ ചെയ്തു. എന്നാല്‍, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്‌ഐയുടെ ട്രഷറര്‍ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി നല്‍കി. അപ്പോ അവര് നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകള്‍ ഇങ്ങനെ ഷെയര്‍ ചെയ്തതാണ്. ഞാനും ഷെയര്‍ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.

പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, പരാതി ആറ്റിങ്ങല്‍ കോടതിയില്‍ എത്തുകയും, സെക്ഷന്‍ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാന്‍ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്‌ഐആര്‍ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എന്റെ ഭര്‍ത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനില്‍ പോകണോ, കോടതിയില്‍ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോള്‍ ഡികെ മുരളി എംഎല്‍എക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കല്‍ സമരം വെഞ്ഞാറമൂട്ടില്‍ ഉണ്ടായിരുന്നു. അപ്പോള്‍, നേതാക്കള്‍ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാന്‍ സ്റ്റേഷനില്‍ പോയി.

റഹീമിന് എതിരായ പോസ്‌ററ് എവിടുന്ന് കിട്ടിയെന്ന് സ്റ്റേഷനില്‍ നിന്ന് ചോദിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തതെന്ന് വനിതാ കോണ്‍സ്റ്റബിള്‍ ചോദിച്ചപ്പോള്‍, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനില്‍ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കള്‍ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവര്‍, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍, പ്രിയ വിനോദ് അറസ്റ്റില്‍, അദ്ധ്യാപിക പിടിയില്‍, എന്നൊക്കെ പോസ്റ്റിട്ടു.

24 ന്യൂസ്, മീഡിയ വണ്‍, കൈരളിക്കാരാണെങ്കില്‍ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങള്‍ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബര്‍ അറ്റാക്കാണെങ്കില്‍ വളരെ മോശമായ രീതിയില്‍ ആയിരുന്നു. ഇന്നും അവര്‍ ചാനലുകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റില്‍ എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നു. ഞാന്‍ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവര്‍ കൊടുത്താല്‍ ഒകെ. കേസിന്റെ പ്രൊസിജ്യുര്‍ അല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends