സ്വര്‍ണക്കടത്ത് കള്ളപ്പണക്കേസ്: സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും...മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നു, ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് ഇ ഡി നിര്‍ദ്ദേശം നല്‍കി

സ്വര്‍ണക്കടത്ത് കള്ളപ്പണക്കേസ്: സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും...മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നു, ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് ഇ ഡി നിര്‍ദ്ദേശം നല്‍കി.
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണകേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും.... സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്ന നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണകേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്ന നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്.
ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് ഇ ഡി നിര്‍ദ്ദേശം നല്‍കിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്.
മുന്‍മന്ത്രി കെടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164 മൊഴിയില്‍ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകര്‍പ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം ആണ് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.
നേരെത്തെ സ്വപ്ന സുരേഷ് കസ്റ്റംസിനു നല്‍കിയ 164 മൊഴിയും ഇ ഡി യ്ക്ക് ലഭിച്ചിട്ടുണ്ട്.ഡോളര്‍ കടത്തു കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹര്‍ജി ഇന്ന് സാമ്പത്തിക കുറ്റന്വേഷണ കോടതി പരിഗണിക്കും
164 മൊഴി നല്‍കിയത്തോടെ ജീവന് ഭീഷണി ഉണ്ടെന്നും കേരളാ പോലീസിന്റെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സേന വേണം എന്ന സ്വപ്നയുടെ ഹര്‍ജിയും ജില്ലാ കോടതിയുടെ പരിഗണനയിലുണ്ട്.
"
https://www.facebook.com/Malayalivartha
























