മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്രചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സി.സി.ടി.വി. പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ഹൈക്കോടതിയില്‍

മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്രചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സി.സി.ടി.വി. പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ഹൈക്കോടതിയില്‍.
വിമാനത്തിനുള്ളില്‍ ക്യാമറ ഉണ്ടായിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്.
വിമാനക്കമ്പനിയുടെ വിശദീകരണം പ്രോസിക്യൂഷനാണ് കോടതിക്കു കൈമാറിയത്. അറസ്റ്റിലായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27), തലശ്ശേരി പട്ടാനൂര്‍ സ്വദേശി ആര്‍.കെ. നവീന്‍ (37) എന്നിവരുടെ ജാമ്യഹര്‍ജിയും മൂന്നാംപ്രതി സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
മുഖ്യമന്ത്രിക്കുനേരെ അക്രമം നടത്തിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
https://www.facebook.com/Malayalivartha























