പാലക്കാട് ദമ്പതികള്‍ പുറത്തു പോയി തിരിച്ചു വന്ന മൂന്നു മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്നും കളവ് പോയത് 10 പവനും 12,000 രൂപയും, അലമാര കുത്തിത്തുറന്ന് ലോക്കര്‍ ഇളക്കി മാറ്റിയ നിലയില്‍, പുറത്തേക്ക് പോകാനിറങ്ങിയപ്പോള്‍ അപരിചിതനായ ഒരാളെ പരിസരത്ത് കണ്ടതായി ദമ്പതികള്‍... കേസെടുത്ത് പോലീസ്

പാലക്കാട് ദമ്പതികള്‍ പുറത്തു പോയി തിരിച്ചു വന്ന മൂന്നു മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്നും കളവ് പോയത് 10 പവനും 12,000 രൂപയും. വൈകിട്ട് അഞ്ചരയ്ക്കു പുറത്തു പോയ ദമ്പതികള്‍ രാത്രി എട്ടരയ്ക്കു തിരിച്ചു വരുന്നതിനിടെ വീട്ടില്‍നിന്നു 10 പവനും 12,000 രൂപയും മോഷണം പോയി. കൊട്ടേക്കാട് ശ്രീലക്ഷ്മിയില്‍ സി.അരവിന്ദാക്ഷനും ഭാര്യ ഒ.സത്യഭാമയും താമസിക്കുന്ന വീട്ടിലാണ് ഞായറാഴ്ച വൈകിട്ടോടെ മോഷണം നടന്നത്.
വൈകുന്നേരം അഞ്ചരയോടെ വീട് പൂട്ടി പാലക്കാട് ടൗണിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്ന നിലയിലായിരുന്നു. മുന്‍വശത്തെ പൂട്ടിയ വാതില്‍ തള്ളിത്തുറന്നാണു മോഷ്ടാക്കള്‍ അകത്തു കടന്നതെന്നാണു നിഗമനം.
വീടിന്റെ താഴത്തെ നിലയിലുള്ള രണ്ട് മുറികളിലെ അലമാരകളിലുള്ളതെല്ലാം വലിച്ചു വാരിയിട്ട നിലയില്‍. പൂട്ടിയിട്ടിരുന്ന ഒരു അലമാര കുത്തിത്തുറന്ന് ലോക്കര്‍ ഇളക്കി മാറ്റിയ നിലയിലാണ്. മുകള്‍ നിലയിലെ ഒരു മുറിയിലും അലമാര തുറന്നു വസ്ത്രങ്ങളും രേഖകളുമടക്കമുള്ളവ വലിച്ചുവാരിയിട്ട നിലയില്‍ . മലമ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് ടൗണിലേക്ക് ഓട്ടോയില്‍ പോകാനിറങ്ങിയപ്പോള്‍ അപരിചിതനായ ഒരാളെ പരിസരത്ത് കണ്ടതായി ദമ്പതികള്‍ പറയുന്നു.
രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയില്‍ തന്നെയായിരുന്നു. എന്നാല്‍, മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തിരുന്നു. വാതില്‍ പെട്ടെന്നു തുറക്കാതിരിക്കാനായി മോഷ്ടാക്കള്‍ സോഫ കുറുകെ വച്ചിരുന്നതായി ഇവര്‍ പറഞ്ഞു. അകത്തുനിന്നു പൂട്ടിയിരുന്ന അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ് കണ്ടത്്. ഇതു വഴിയാകാം മോഷ്ടാക്കള്‍ കടന്നുകളഞ്ഞതെന്നാണു നിഗമനം.
" fr
https://www.facebook.com/Malayalivartha























