മാരക എം.ഡി.എം.എ ലഹരിക്കടത്തു കേസ്... കാസര്‍ഗോഡ് സ്വദേശിയെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

മാരക എം.ഡി. എം. എ ലഹരി മരുന്ന് വാണിജ്യ അളവില്‍ തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ പ്രതിയായ
കാസര്‍ഗോഡ് സ്വദേശിയെ ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. കാസര്‍ഗോഡ് ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്ദുള്‍ സമദിനെയാണ് ഹാജരാക്കേണ്ടത്.
പ്രതിയെ ജൂലൈ 3 ന് ഹാജരാക്കാന്‍ തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണറോടാണ് കോടതി ഉത്തരവ്.
2021 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ മാരക ലഹരിക്കടത്ത് നടന്നത്. വാണിജ്യ അളവായ 15 ഗ്രാം മാരക എം ഡി എം എ ലഹരിമരുന്ന് തലസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിക്കവേ പട്ടം മുട്ടട വെച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായെന്നാണ് കേസ്.
5 മില്ലി ഗ്രാം കൈവശം വക്കുന്നത് പോലും കുറ്റകരമായ ചെറിയ അളവിന് ശിക്ഷാര്‍ഹവുമായ കുറ്റമാണ്. നര്‍ക്കോട്ടിക് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 8 (സി) , 22 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കേസെടുത്ത കോടതി പ്രതിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha























