Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ബിവറേജസ് - ടൂറിസം തൊഴില്‍ തട്ടിപ്പു കേസ്... സരിതയെ ഹാജരാക്കാന്‍ ഉത്തരവ്, പ്രതികളെ കസ്റ്റഡിയില്‍. ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുക്കാതെയുള്ള കുറ്റപത്രം, ബിവറേജസ് കേസില്‍ രണ്ടാം പ്രതി ടൂറിസം കേസില്‍ മൂന്നാം പ്രതി, സരിതയുടെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ കോടതി തള്ളിയിരുന്നു

22 JUNE 2022 09:48 AM IST
മലയാളി വാര്‍ത്ത

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത.എസ്. നായര്‍ ഉള്‍പ്പെട്ട 16 ലക്ഷം രൂപയുടെ ബെവ്‌കോ , കെ.റ്റി.ഡി.സി തൊഴില്‍ തട്ടിപ്പു കേസുകളില്‍ സരിതയടക്കം 3 പ്രതികളെ ഹാജരാക്കാന്‍ നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രട്ട് ബി. ശാലിനി ഉത്തരവിട്ടു. പ്രതികളെ ജൂലൈ 3 ന് ഹാജരാക്കാന്‍ റൂറല്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.


വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം , വ്യാജ ഇലക്ട്രോണിക് രേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍ , കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി കലണ്ടര്‍ കേസെടുത്തത്. സരിതയടക്കമുള്ള പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് 2 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. ബിവറേജസ് തൊഴില്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി , ടൂറിസം തൊഴില്‍ തട്ടിപ്പു കേസില്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ് പ്രതിപ്പട്ടികയില്‍ സരിതയുടെ റാങ്ക്. പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് പ്രതികള്‍ വഞ്ചിച്ചെടുത്ത പണമോ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് വാങ്ങിയ സ്ഥാവര ജംഗമ സ്വത്തുക്കള്‍ വീണ്ടെടുക്കാതെ ഒളിവിലിട്ടാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.




കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡ് (സി പി ഐ) മെമ്പര്‍ രതീഷാണ് കേസുകളില്‍ ഒന്നാം പ്രതി. സരിത നായര്‍ രണ്ടാം പ്രതിയും പൊതു പ്രവര്‍ത്തകനും തട്ടിപ്പിലെ ഇടനിലക്കാരനുമായ വൈ. ആര്‍. ക്രിസ്റ്റഫര്‍ ഷാജു എന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. ടൂറിസം തൊഴില്‍ തട്ടിപ്പു കേസില്‍ രതീഷ് , ക്രിസ്റ്റഫര്‍ ഷാജു , സരിത. എസ്. നായര്‍ എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.



ബിവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റോഴ്‌സ് അസിസ്റ്റന്റ് തസ്തികയിലും കേരളാ ടൂറിസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ക്ലര്‍ക്ക് തസ്തികയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളില്‍ നിന്നായി പതിനാറു ലക്ഷം രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത് കോര്‍പ്പറേഷന്‍ എം ഡി യുടെ വ്യാജ നിയമന ഉത്തരവും ഇലക്ട്രോണിക് റെക്കോഡും ചതിക്കലിനായി വ്യാജമായി നിര്‍മ്മിച്ച് അസ്സല്‍ പോലെ നല്‍കി കബളിപ്പിച്ചെന്നാണ് കേസ്.




അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന ഓലത്താന്നി സ്വദേശി അരുണിന്റെയും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുപുറം നിവാസി അരുണിന്റെയും പരാതിയിലാണ് രണ്ടു കേസുകളെടുത്തത്. സരിതയുടെ തമിഴ്‌നാട് വിലാസത്തിലെ ബാങ്ക് അക്കൗണ്ടിലാണ് ഉദ്യോഗാര്‍ത്ഥികള്‍ പണമയച്ചത്. പല വിധ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നത് സരിത തടഞ്ഞപ്പോള്‍ തങ്ങളുടെ പണം അല്ലെങ്കില്‍ തൊഴില്‍ എന്ന് ഉറച്ചു നിന്നതോടെ 3 ലക്ഷം രൂപയുടെ വണ്ടി ചെക്ക് സരിത നല്‍കി. ചെക്ക് ഒപ്പിട്ടു നല്‍കിയ കാര്യം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സരിത വ്യക്തമാക്കിയിരുന്നു.



വ്യാജ നിയമന ഉത്തരവിന്റെ പകര്‍പ്പും സരിതാ നായര്‍ അരുണിനോട് മൊബൈലില്‍ സംസാരിച്ചതിന്റെ വോയ്‌സ് ക്ലിപ്പും പരാതിക്കൊപ്പം ആവലാതിക്കാരനായ അരുണിന്റെ സഹോദരന്‍ ഹാജരാക്കിയിരുന്നു. താന്‍ ആരോഗ്യ കേരളം പദ്ധതിയില്‍ പലര്‍ക്കും ജോലി വാങ്ങി നല്‍കിയതായും ഫോണ്‍ സംഭാഷണത്തിലുണ്ട്.



അതേ സമയം കേസന്വേഷണ ഘട്ടത്തില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥന്‍ രണ്ടാം പ്രതി സരിതക്ക് മുന്‍കൂര്‍ ജാമ്യം നിരസിച്ചിരുന്നു. ജനുവരി 1 നാണ് സരിത പരീക്ഷണാര്‍ത്ഥം മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജനുവരി 8 ന് വാദം ബോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജനുവരി 4 ന് കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതിയുടെ ട്രെന്‍ഡ് പ്രതികൂലമാണെന്ന് മനസ്സിലാക്കിയ സരിത ജനുവരി 8 ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രസ് ചെയ്യുന്നില്ലെന്ന് കോടതിയില്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.



സരിതയുടെയുടെ കൂട്ടുപ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍. അജിത് കുമാറും തള്ളിയിരുന്നു. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനര്‍ഹതയില്ല. പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുത്ത് തൊണ്ടിപ്പണമായി വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്. പ്രതികള്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ വിചാരണക്ക് പ്രതിക്കൂട്ടില്‍ പ്രതികളെ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.



വഞ്ചനാ കേസില്‍ മജിസ്‌ട്രേട്ട് കോടതിയില്‍ 2020 ഡിസംബര്‍ 12നാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് നെയ്യാറ്റിന്‍കര പോലീസ് രണ്ട് എഫ് ഐ ആറുകള്‍ സമര്‍പ്പിച്ചത്.



നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാരന്‍ നായരാണ് കേസ് അന്വേഷണം നടത്തിയത്. എന്നാല്‍ സര്‍ക്കാരില്‍ സരിതക്കുള്ള സ്വാധീനത്താല്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (6 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (20 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (29 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (35 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (8 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (13 hours ago)

Malayali Vartha Recommends