ശരീരത്തിൽ മർദ്ദനത്തിന് സമാനമായ പാടുകൾ, പാലക്കാട് യുവാവിന്റെ മരണത്തിൽ ദുരൂഹത, അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്...!

പാലക്കാട് നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ മർദ്ദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട് നോർത്ത് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. മരിച്ച ആളെ തിരിച്ചു അറിഞ്ഞിട്ടില്ല. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് നോർത്ത് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























