ഒരു മാസം മുൻപ് ഹൈറേഞ്ചിലെത്തി നാടിന്റെയും നാട്ടുകാരുടെയും സ്നേഹം ഏറ്റുവാങ്ങി മടങ്ങി; നാട്ടുകാർക്കു സങ്കടപ്പെടുത്തുന്ന ഓർമയായി യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസിന്റെ വിയോഗം

ഒരു മാസം മുൻപ് ഹൈറേഞ്ചിലെത്തി നാടിന്റെയും നാട്ടുകാരുടെയും സ്നേഹം ഏറ്റുവാങ്ങി മടങ്ങിയതിന് പിന്നാലെ എത്തിയത് വിയോഗ വാർത്ത. നാട്ടുകാർക്കു സങ്കടപ്പെടുത്തുന്ന ഓർമയായി മാറിയിരിക്കുകയാണ് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസിന്റെ വിയോഗം. ഒരു മാസം മുൻപ് തൊട്ടിക്കാനം സെന്റ് ജോർജ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചാണു മെത്രാപ്പൊലീത്ത ഹൈറേഞ്ചിലെത്തിയിരിക്കുന്നത്.
ഒരു ദിവസം തൊട്ടിക്കാനത്തു താമസിച്ച മെത്രാപ്പൊലീത്ത ആനയിറങ്കൽ, സേനാപതി, ശാന്തൻപാറ മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. ഫാ.എൽദോസ് പുളിക്കക്കുന്നേൽ, എബിൻ കെ.ജോണി, ബിജു വെള്ളാങ്കൽ, ബേസിൽ ജോർജ് എന്നിവരും മെത്രാപ്പൊലീത്തയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വൃക്കരോഗം മൂലം ബുദ്ധിമുട്ടുന്ന രാജകുമാരി മങ്ങാട്ട് ഷിനുവിനു കേഫ രാജകുമാരി മേഖല കമ്മിറ്റി സമാഹരിച്ച ചികിത്സ സഹായധനത്തിന്റെ വിതരണവും നിർവഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്.
അതോടൊപ്പം തന്നെ മണർകാട്ടുനിന്ന് എത്തിയ മെത്രാപ്പൊലീത്ത ഹൈറേഞ്ചിലെ സ്ഥലങ്ങളും കാലാവസ്ഥയും ഏറെ ഇഷ്ടപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്നവർ പറയുകയാണ്. മെത്രാപ്പൊലീത്തയെ അവസാനമായൊന്നു കാണാൻ ഹൈറേഞ്ച് മേഖലയിൽനിന്ന് ഒട്ടേറെ വിശ്വാസികളാണ് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിയിരുന്നത്.
https://www.facebook.com/Malayalivartha























