തിരുവനന്തപുരത്ത് ലോറിയില്‍ കാറിടിച്ച് കയറി അച്ഛനും മകനും ദാരുണാന്ത്യം.... കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു, ആത്മഹത്യയാണെന്ന് സൂചന

തിരുവനന്തപുരത്ത് ലോറിയില്‍ കാറിടിച്ച് കയറി അച്ഛനും മകനും ദാരുണാന്ത്യം.... കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു, ആത്മഹത്യയാണെന്ന് സൂചന
നെടുമങ്ങാട് നെല്ലമ്പക്കോണം സ്വദേശി പ്രകാശ് ദേവരാജ്, 12 വയസ്സുകാരനായ മകന്‍ ശിവദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടടുത്ത് ആറ്റിങ്ങലിനടുത്ത് ദേശീയപാതയില്‍ മാമത്ത് വച്ചാണ് അപകടം നടന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ പോലീസുകാരും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്.
രണ്ട് പേരെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നാണ് സൂചനകള്‍ . കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആത്മഹത്യയെക്കുറിച്ച് സൂചന നല്‍കുന്ന ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.
ഇദ്ദേഹത്തിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇദ്ദേഹത്തിന് മൂത്ത മകള്‍ കൂടി ഉണ്ട്. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha























