തളിപ്പറമ്പില്‍ ഗ്രേഡ് എസ്.ഐ. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസുകാര്‍ വിശ്രമിക്കാറുള്ള മുറി പൂട്ടിയ നിലയിൽ

ഡിവൈ.എസ്.പി. ഓഫീസിലെ ഗ്രേഡ് എസ്.ഐ. തൃച്ചംബരത്തെ കെ.വി. സജീവനെ (51) പോലീസ് ക്വാർട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പോലീസുകാര്‍ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
അച്ഛന്‍: ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മാധവന്‍ മാസ്റ്റര്‍. അമ്മ: കാർത്യായനി. ഭാര്യ: ബിന്ദു (അധ്യാപിക, സെയ്‌ന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തൃച്ചംബരം). മക്കള്‍: സാന്ദ്ര, സായന്ത്. സഹോദരങ്ങള്‍: യശ്പാല്‍ (കൊല്‍ക്കത്ത), ബൈജു (സഹകരണ ആസ്പത്രി, തളിപ്പറമ്പ്), ഗീത (റിട്ട. അധ്യാപിക). സംസ്കാരം ബുധനാഴ്ച 12-ന് പട്ടപ്പാറ പൊതുശ്മശാനത്തിൽ.
https://www.facebook.com/Malayalivartha























