കോഴിക്കോട് താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. പിതാവ്: ബാലന്‍ (എല്‍.ഐ.സി. ഏജന്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്‌കാരം പോസ്റ്റ്‌മോമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും
അതേസമയം നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട് നോര്‍ത്ത് പോലിസിന്റെ കസ്റ്റഡിയിലായത്. നരിക്കുത്തി സ്വദേശി അനസാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനസിനെ മര്‍ദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നല്‍കി.
ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചത്. അബദ്ധത്തില്‍ തലയ്ക്ക് അടിയേറ്റന്നും മൊഴിയില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് പറഞ്ഞു.
" f
https://www.facebook.com/Malayalivartha























