ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്പത് വയസുക്കാരന് ശിക്ഷ വിധിച്ച് കോടതി; അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് വിധി

അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് 50കാരൻ. ഒടുവിൽ കോടതിയുടെ വമ്പൻ ശിക്ഷ. അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് കോടതി വിധി. 50000 രൂപ ആക്രമിക്കപ്പെട്ട കുഞ്ഞിന് നൽകണം. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇതേ വീട്ടിലെ മൂന്ന് കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് ഞെട്ടിക്കുന്ന സത്യം. അഞ്ച് വയസ്സുകാരി തനിക്ക് നേരിട്ട അക്രമം അമ്മയോട് പറയുകയായിരുന്നു . ഇത് കേട്ട മറ്റ് രണ്ട് കുട്ടികളും തങ്ങളോടും അയാൾ ഇതേ പോലെ പെരുമാറിയെന്ന് പറഞ്ഞു.
ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ഉപദ്രവിച്ചെന്ന പരാതിയുണ്ടായിരുന്നു. ഇതിൽ അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാത്രമാണ് വിധി വന്നത്. മറ്റ് രണ്ട് കുട്ടികളെയും ഉപദ്രവിച്ചെന്ന പരാതിയിൽ വിചാരണ നടക്കുന്നുണ്ട്. ഫസ്റ്റ് ട്രാക്ക് കോടതിയിലാണ് വിചാരണ നടന്നത്. താന്യം സ്വദേശി ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്തിക്കാട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























