നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അനധികൃത കെട്ടിടത്തിന് നമ്പറായി, മഹാത്ഭുതം!! സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കി അജ്ഞാത ഹാക്കര്‍.. മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതി; കള്ളന്‍ കപ്പലില്‍ തന്നെയോ?

ഒരു കെട്ടിടം അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടാല്‍ സാധാരണ അതിന് നമ്പര്‍ നല്‍കാറില്ല. എന്നാല്‍ ആ കെട്ടിടം അനധികൃതമാണെന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം എന്നിട്ടും ഒരുരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിച്ചാലോ?
കോഴിക്കോട് കോര്‍പറേഷനിലെ ആറ് കെട്ടിടങ്ങള്‍ക്കാണ് ഇത്തരത്തില്‍ മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.
വളരെ ഗുരുതരമായ ക്രമക്കേടാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് സംശയമില്ലൊ പറയാം. കാരണം ഈ കെട്ടിടങ്ങളുടെ ഫയലുകള്‍ വെരിഫൈ ചെയ്തതിലും അപ്രൂവ് ചെയ്തതിലും ഒരുപാട് ക്രമക്കേടുകള്‍ കണ്ടെത്തിയിച്ചുണ്ട്. മാത്രമല്ല ഈ നക്കത്തില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണയായി ഒരു ഉദ്യോഗസ്ഥന്‍ വെരിഫൈ ചെയ്യുന്ന ഫയല്‍ അടുത്ത ഉദ്യോഗസ്ഥന്‍ അപ്രൂവ് ചെയ്യുന്നതാണ് രീതി. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരുപാട് സമയമെടുക്കും ചിലപ്പോള്‍ ദിവസങ്ങളോളം എടുത്തെന്നും വരാം. പക്ഷേ ഈ ആറ് കെട്ടിടങ്ങളുടേയും ഫയലുകള്‍ വെരിഫൈ ചെയ്ത് അപ്രൂവല്‍ ചെയ്യാന്‍ വേണ്ടി വന്ന സമയം വെറും ഒരു മിനിറ്റ് മാത്രമാണെന്നാണ് തെളിവുകള്‍ പറയുന്നത്.
ഇതെല്ലാം പോട്ടെ പകല്‍ സമയത്ത് പോലും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാറില്ല എന്നത് പൊതുവായ സത്യമാണ്. അങ്ങനെയിരിക്കെ, മേയ് 31ന് ഓഫിസ് സമയത്തിനു ശേഷം കുറച്ചുകൂടി ക്ലിയറായി പറഞ്ഞാല്‍ രാത്രി 11.30ന് ജീവനക്കാരുടെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഓഫിസ് കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്ത് ഫയലില്‍ ക്രിത്രിമനം നടത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ റിപ്പോര്‍ട്ടില്‍ ഇതെല്ലാം വളരെ വ്യക്തമായി പറയുന്നുമുണ്ട്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അഡീഷണല്‍ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നാല് ഉദ്യോഗസ്ഥരുടെ യൂസര്‍നെയ്മും പാസ്‌വേര്‍ഡും ചോര്‍ത്തിയാണ് പുറമെനിന്ന് അനധികൃതമായി ആറ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥരെ കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
'സഞ്ജയ' എന്ന സോഫ്റ്റ്‌വെയറിലൂടെയാണ് തട്ടിപ്പ് നടത്തിയത്. മാത്രമല്ല ഈ സോഫ്റ്റ്‌വെയറിലൂടെ തങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കാണിച്ച് റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കു മാസങ്ങള്‍ക്ക് മുമ്പ് തന്നെ കത്ത് നല്‍കിയിരുന്നു. ശ്രീനിവാസനുണ്ടായ അനുഭവം തുറന്നുകാണിക്കുന്നതായിരുന്നു കത്ത്. ചെറുവണ്ണൂര്‍ നല്ലളം സോണല്‍ കാര്യാലയങ്ങളുടെ ചുമതലയുള്ള ശ്രീനിവാസന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെ മറ്റു വാര്‍ഡുകളിലെ 236 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്നു പറയുന്നു.
മാത്രമല്ല ഇത്രത്തിലുള്ള മറ്റെന്തങ്കിലും തെറ്റായതും അപാകതകള്‍ ഉള്ളതുമായ ഫയലുകള്‍ ഉണ്ടെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതെല്ലാം തന്റെ തലയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ 236 ഫയലുകള്‍ പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഏത് ഓഫിസില്‍ വച്ച്, ഏത് സിസ്റ്റത്തില്‍ വച്ച്, ഏതു സമയത്ത് ചെയ്തു എന്നതു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്നത്തെ പരാതിയില്‍ പറയുന്നു. പക്ഷേ ഈ പരാതി കോര്‍പറേഷന്‍ വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലായിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും തട്ടിപ്പ് നടക്കാനിടയാക്കിയത്.
https://www.facebook.com/Malayalivartha























