ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്....

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുണ്ടോത്ത് ഇയ്യോത്ത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
ഭാര്യയും മക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്ന ഷെഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഷെഡിന്റെ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പാത്രങ്ങള്‍ അടക്കമുള്ളവ പൊട്ടിച്ചിതറുകയും ചെയ്തു.
എന്നാല്‍, വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷസേന സ്റ്റേഷന്‍ ഓഫിസര്‍ സി.പി. ആനന്ദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ്, സി. സിജിത്, കെ.പി. റഷീദ്, സുജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























