മോദിയേയും പിണറായിയേയും യോഗി ആദിത്യനാഥിനേയും തിരുമ്മിക്കോ എന്നാല്‍ ലീഗിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ട; യൂസഫലിക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി; മുസ്ലീം ലീഗിനെ തളര്‍ത്തുന്ന ഒരേയൊരു ചോദ്യം; കെ.എം.ഷാജിക്കാരു മണികെട്ടും?

കെ.എം.ഷാജിക്കാരു മണികെട്ടും. മുസ്ലീം ലീഗിനെ തളര്‍ത്തുന്ന ചോദ്യമാണിത്. മുതിര്‍ന്ന നേതാക്കളെല്ലാം വാക്കില്‍ മിതത്വം വേണമെന്ന് പലകുറി ഉപദേശിച്ചിട്ടും ചെവിയില്‍ കയറുന്നില്ലെന്ന പരാതിയാണ് അവര്‍ക്കുള്ളത്. എന്തായാലും തടയിട്ടേ കഴിയു എന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങള്‍. പക്ഷേ എങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ലീഗിന്റെ സെക്രട്ടേറിയറ്റംഗമാണിപ്പോള്‍ ഷാജി. പി.കെ.കുഞ്ഞലിക്കുട്ടിയാണ് ലീഗിലെ ഷാജിയുടെ പ്രഖ്യാപിത ശത്രു. അദ്ദേഹവുമായി ഏറ്റുമുട്ടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറുമില്ല. കഴിഞ്ഞ ദിവസം ബഹ്‌റിനില്‍ നടത്തിയൊരു പ്രസംഗത്തിലും കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ചില നേതാക്കള്‍ക്ക് പിണറായി വിജയനെക്കാണുമ്പോള്‍ മുട്ടുവിറക്കുകയാണെന്നായിരുന്നു വിമര്‍ശനം.
അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവില്‍ സ്തുതിപാടാന്‍ പോകുന്ന ഇക്കൂട്ടര്‍ ഒറ്റുകാരാണെന്നും ആക്ഷേപിച്ചിരുന്നു. സ്‌കൂള്‍ കോഴയുമായി ബന്ധപ്പെട്ടു വിവാദങ്ങളുയര്‍ന്നപ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഷാജിക്കു ലഭിച്ചിരുന്നു. ഇപ്പോഴും ആ വിഷയത്തില്‍ ഷാജിക്കൊപ്പം തന്നെയാണ് ലീഗ്. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ് ഷാജിയുടെ വിമര്‍ശനങ്ങള്‍. ഏറ്റവും ഒടുവില്‍ യൂസഫലിക്കെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ ലീഗിനെ ഞെട്ടിച്ചിട്ടുണ്ട്.
ലീഗു നേതാക്കളുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ആളാണ് യൂസഫലി. ആ ബന്ധത്തെ പൊളിക്കുന്ന തരത്തിലായിരുന്നു ഷാജിയുടെ വാക്കുകള്‍. മോദിയേയും പിണറായിയേയും യോഗി ആദിത്യനാഥിനേയും തിരുമ്മിക്കോ എന്നാല്‍ ലീഗിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ടെന്നായിരുന്നു ഷാജി യൂസഫലിക്കു കൊടുത്ത മുന്നറിയിപ്പ്. കെ.എം.സി.സി നേതാക്കള്‍ ഇതിനെരെ രംഗത്തുവരികയും പ്രവാസികളുടെ പ്രതിഷേധം ലീഗിന്റെ അധ്യക്ഷന്‍ സാദിക്കലി ശിഹാബ് തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
ലോക കേരളസഭ ബഹിഷ്‌കരിച്ച യു.ഡി.എഫ് നടപടിയെ വിമര്‍ശിച്ചതിനാണ് ഷാജി ബഹ്‌റിനില്‍ യൂസഫലിക്കെതിരെ വാളെടുത്തത്. ഷാജിയുടെ പ്രവര്‍ത്തികളോരോന്നും പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്നും ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു. എന്നാലാര്‍ക്കും ഷാജിയെ തിരുത്താനുള്ള ധൈര്യവുമില്ല. എന്തായാലും കാര്യങ്ങള്‍ ഒരു പൊട്ടിത്തറിയിലേക്കാണ് നീങ്ങുന്നത്.
ഇനി വൈകരുത് എന്ന അഭിപ്രായമാണ് മുതിര്‍ന്നപര്‍ക്കെല്ലാം. ലൗ ജിഹാദില്‍ ബി.ജെ.പി യെ ഷാജി ന്യയീകരിക്കുകയും ചെയ്തിരുന്നു. ലൗജിഹാദ് എന്ന പ്രയോഗവും പ്രചരണവും യഥാര്‍ഥത്തില്‍ ബി.ജെ.പി യുടേതല്ലെന്നായിരുന്നു ഷാജിയുടെ അഭിപ്രായം അതിന്റെ അങ്ങനെ പ്രചരിപ്പിച്ചത് സി.പി.എമ്മായിരുന്നു എന്നാണ് ഷാജിയുടെ അഭിപ്രായം. ഇതും ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























