മെട്രോ കൊടുത്തത് എട്ടിന്റെ പണി, നെഞ്ചുതകര്‍ന്ന് കൊച്ചിക്കാര്‍; ആഡംബര നികുതി 50 ശതമാനം വര്‍ധിപ്പിക്കാന്‍ നീക്കം; കണക്കുകള്‍ കേട്ട് ഞെട്ടി ജനങ്ങള്‍..

കൊച്ചി മെട്രോ കൊച്ചിക്കാര്‍ക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിക്കാര്‍ക്ക് നല്ല എട്ടിന്റെ പണി കിട്ടിയെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. അതായത് കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി വര്‍ധിപ്പിക്കുന്നു. അതും ഒന്നും രണ്ടുമല്ല 50 ശതമാനം വര്‍ധിപ്പിക്കാനാണ് നീക്കം എന്നാണ് ലഭിക്കുന്ന വിവരം. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്ത് വരുന്ന വീടുകളാണ് ആഡംബര നികുതി അടക്കേണ്ടിവരുക..
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായുള്ള വീടുകള്‍ക്കാണ് വര്‍ധനവ് ബാധകമാകുക. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകളാണ് ആഡംബര നികുതി നല്‍കേണ്ടത്. എന്നാല്‍ പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ ആഡംബര നികുതി നല്‍കേണ്ടി വരും..
മാത്രമല്ല എല്ലാ വര്‍ഷവും 5,000 രൂപ വീതമാണ് നിലവില്‍ ആഡംബര നികുതി നല്‍കുന്നത്. എന്നാല്‍ പുതിയ നിര്‍ദേശം നടപ്പായാല്‍ 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ 7,500 രൂപയായിരിക്കും ഇത്തരം കെട്ടിടങ്ങള്‍ വര്‍ഷാ വര്‍ഷം നല്‍കേണ്ടിവരുക. എറണാകുളം വില്ലേജില്‍ 450 വീടുകളും എളംകുളം വില്ലേജില്‍ 675 വീടുകളുമാണ് നികുതി നല്‍കേണ്ടത്. കണയന്നൂര്‍ താലൂക്കില്‍ 21 വില്ലേജുകളിലായി ആഡംബര നികുതി നല്‍കേണ്ട 5,000 വീടുകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കൊച്ചിക്കാര്‍ മെട്രോയുടെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നെഞ്ചുപൊട്ടുന്ന ഈ നീക്കം നടന്നിരിക്കുന്നത്.
അതേസമയം കൊച്ചിയുടെ പ്രധാന മുഖമായി മെട്രോ മാറിയെങ്കിലും മെട്രോ പദ്ധതി എത്താന്‍ വൈകി, നിര്‍മ്മാണം തുടങ്ങാന്‍ വൈകി, മെട്രോ ലാഭമോ നഷ്ടമോ എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ആലുവയില്‍ നിന്ന് തുടങ്ങിയ 25 കിലോമീറ്റര്‍ നഗരമാണ് മെട്രോ ചുറ്റുന്നത്. കൊവിഡ് സമയത്ത് കുത്തനെ ഇടിഞ്ഞ യാത്രക്കാരുടെ എണ്ണം പതിയെ പതിയെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം.
മാത്രമല്ല ഈ കാലയളവില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ മെട്രോ വന്‍ നഷ്ടത്തിലായിരുന്നു ഉണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കാനുളള ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് സമീപ പ്രദേശങ്ങളിലേക്ക് മെട്രോ ഫീഡര്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയത്. ഇതിന് മികച്ച പ്രതികരണമാണ് ജനങ്ങള്‍ നല്‍കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്‍പ്പടെ മെട്രോയുടെ ഒമ്പത് ഇലക്ടിക് ബസ്സുകളാണ് നിലവില്‍ നിരത്തിലുള്ളത്. പക്ഷേ കൂടുതല്‍ ഓട്ടോകള്‍ വഴി സ്റ്റേഷനുകളില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് യാത്രക്കാര്‍ക്ക്.
മാത്രമല്ല മെട്രോ സ്റ്റേഷനുകളിലെ കിയോസ്‌കുകള്‍ വാടകയ്ക്ക് നല്‍കിയും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വരുമാനസാധ്യത തേടുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് വരുമാനത്തിന്റെ മറ്റൊരു മുഖമായ ആഡംബര നികുതി വര്‍ധവിന് നീക്കം. എന്നാല്‍ ഇത് ജനങ്ങള്‍ സ്വീകരിക്കുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha























