ശബരിമലയും ചന്ദ്രകലയും!! പിണറായിയുടെ നെഞ്ചില്‍ ആണിയടിച്ചത് സിപിഎമ്മുകാരന്‍; പോലീസ് വാഹനത്തില്‍ മതചിഹ്നം പതിപ്പിച്ചയാളെ കിട്ടി; ഗൂഢാലോചനയോ?

പോലീസ് വാഹനത്തില്‍ മതചിഹ്നം കണ്ടെത്തിയ സംഭവം കൂടുതല്‍ നിര്‍ണായകമാവുകയാണ്.. സിപിഎം പ്രവര്‍ത്തകനാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
മിഥുനമാസ പൂജയോടനുബന്ധിച്ച് ശബരിമലനട തുറക്കുതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചതായിരുന്നു വാഹനം. പമ്പയില്‍ എത്തിയ ഈ പോലീസ് വാഹനത്തിന്റെ പുറകില്‍ രണ്ടു വശത്തും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന മതചിഹ്നം ഉണ്ടായിരുന്നു. തീര്‍ത്ഥാടകരാണ് ഈ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
പോലീസ് വാഹനത്തില്‍ ഇത്തരത്തിലുള്ള മതചിഹ്നങ്ങള്‍ പതിപ്പികരുത് എന്നുള്ള നിയമമുണ്ട് എന്നിരിക്കെയാണ് പോലീസിന്റെ അറിവോടെ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. നിയമാനുസൃതമല്ലാത്ത സ്റ്റിക്കറുകളോ അലങ്കാരങ്ങ ചിത്രങ്ങളോ പതിക്കരുത് എന്നാണ് നിയമം. എന്നാല്‍ പോലീസ് വാഹനത്തില്‍ മതചിഹ്നം പതിച്ചെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സ്റ്റിക്കര്‍ ഇളക്കിമാറ്റിയിരുന്നു. ഇക്കഴിഞ്ഞ 18ന് കെ.എ.പി മണിയാര്‍ ക്യാമ്പില്‍ നിന്ന് പമ്പയിലെത്തിയ വാനിലായിരുന്നു സ്റ്റിക്കര്‍ ഉണ്ടായിരുന്നത്.
വിനോദ് എന്ന പോലീസുകാരനാണ് വാഹനത്തിന്റെ ചുമതലയുള്ളത്. മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാന്‍ വിനോദ് വടശേരിക്കരയിലെ ഗ്രാഫിക് ഡിസൈന്‍ കടയില്‍ വാഹനം എത്തിച്ചിരുന്നു. ഇതിനിടയിലാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത്. ഈ കടയുടെ ഇടമ സി.പി.എം പ്രവര്‍ത്തകനാണ്. അതുതന്നെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നിലവില്‍ ശബരിമല ഒരു രാഷ്ട്രീയ - വിവാദ വിഷയമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മതസ്പര്‍ദ്ധ വളര്‍ത്തി പുണ്യ ഭൂമിയെ നശിപ്പിക്കാനാണോ പോലീസിന്റെ ശ്രമം എന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മാത്രമല്ല നിയമപരമല്ലാത്ത കാര്യം ചെയ്തിട്ടും പോലീസ് അതിനെ പിന്തുണക്കുന്നത് ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇവിടെ പൊതുജനങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ വളരെ വ്യക്തമായ കാരണമുണ്ട്. അതായത്, കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോം ധരിച്ച് നീണ്ട താടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പരന്നതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 'താലിബാന്‍ താടിവെച്ച കേരള പൊലിസ്' എന്ന ക്യാപ്ഷനോടെയായിരുന്നു അഷറഫിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ അഷറഫിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് താടി നീട്ടിവളര്‍ത്തുന്നതില്‍ തെറ്റില്ല. നിയമം അതിനുള്ള അനുവാദം നല്‍കുന്നുണ്ട്. എന്നുട്ടും പ്രതിഷേധവുമായി രംഗത്ത് വന്നത് സിപിഎം നേതാക്കളാണ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായിരുന്നത്. കൂടാതെ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയത് അപമാനമാണെന്ന് സി.പി.എം കൗണ്‍സിലറായ ജാഫര്‍ സാദിഖും അഭിപ്രായപ്പെട്ടിരുന്നു.
ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കികൊണ്ട് പോലീസ് വാഹനത്തില്‍ മതചിഹ്നം ഒട്ടിച്ചിരിക്കുന്നത്. അതും സിപിഎം പ്രവര്‍ത്തകന്‍ തന്നെ..
എന്തായാലും ഈ സംഭവം സംസ്ഥനത്ത് ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ ചിഹ്നംപതിച്ച് പോലീസ് വാഹനം എത്തിയത് ആരുടേയൊക്കയോ ഗൂഢാലോചനയുടെ ഫലമായാണെന്നുള്ള ആരോപണം ശക്തമായിരിക്കുകയാണ്. മാത്രമല്ല സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജുവും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























