Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ഫയലുകൾ വെരിഫൈ ചെയ്തതും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിൽ; 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത് മേയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായി.... കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തതിൽ അടിമുടി ദുരൂഹത!

22 JUNE 2022 12:35 PM IST
മലയാളി വാര്‍ത്ത

ഏവരെയും ഞെട്ടലിലാഴ്ത്തി കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തത് ആരെന്ന ചോദ്യം ഉയരുകയാണ്. ജൂണിൽ നടത്തിയ തട്ടിപ്പ് പുറത്തു വരാൻ കാരണമായത് 6 കെട്ടിടങ്ങൾക്കു നമ്പർ നൽകിയതാണ് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ ഇവയുടെ ഫയലുകൾ വെരിഫൈ ചെയ്തതും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിലാണ്. ഒരു ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്യുന്ന ഫയൽ അടുത്ത ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്യുന്നതാണ് ഇതിന്റെ രീതി. എന്ന മേയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായാണ് 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.

ഇതിൽ ഒരു ഫയൽ മേയ് 31നു രാത്രി 11.19.52 എന്ന സമയത്ത് കെ.കെ.സുരേഷ് എന്ന ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്ത ശേഷം ഒരൊറ്റ മിനിറ്റ് കൊണ്ട്, അതായത് രാത്രി 11.20.26 എന്ന സമയം കൊണ്ട് പി.വി.ശ്രീനിവാസൻ എന്ന ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്യുകയുണ്ടായി. ഈ ലോഗിൻ നടന്നിരിക്കുന്നത് കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറിൽ നിന്നാണ് എന്നും അറിയുവാൻ കഴിയും. ആയതിനാൽ തന്നെ അർധരാത്രി ഒരൊറ്റ മിനിറ്റ് മാത്രമെടുത്ത് അപ്രൂവ് ചെയ്തത് ആരാണ് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

അതോടൊപ്പം തന്നെ മറ്റൊന്ന് ജൂൺ 1നു വൈകിട്ട് 4.39.34 എന്ന സമയത്ത് വെരിഫൈ ചെയ്ത ഫയൽ ഒരൊറ്റ മിനിറ്റ് കൊണ്ട് 4.40.56 എന്ന സമയം കൊണ്ട് അപ്രൂവ് ചെയ്തു വിടുകയുണ്ടായി. ഇത്തരത്തിൽ വൈകിട്ട് 5.01ന് വെരിഫൈ ചെയ്തത് 5.02നും 4.50ന് വെരിഫൈ ചെയ്തത് 4.51നും അപ്രൂവ് ചെയ്തു വിട്ടിട്ടുമുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ റിപ്പോർട്ട് പ്രകാരം ഇതെല്ലാം കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സീറ്റിലുള്ള കംപ്യൂട്ടറിൽ നിന്നാണ് ലോഗിൻ ചെയ്തിരിക്കുന്നത്. മേയ് 31ന് അർധ രാത്രി 11.30നും ഓഫിസ് സമയത്തിനു ശേഷവും ആരാണ് ഓഫിസ് കംപ്യൂട്ടറിൽ നിന്ന് ലോഗിൻ ചെയ്തത് എന്നാണു വ്യക്തമാകേണ്ടതാണ്.

കൂടാതെ കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പറിട്ട കേസ് ഫറോക്ക് അസി.കമ്മിഷണർ എം.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നതാണ്. ബേപ്പൂർ ഇൻസ്പെക്ടർ വി.സിജിത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നത്.

അതേസമയം കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപറേഷന്റെ ബേപ്പൂർ മേഖലാ ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ തന്നെ അന്വേഷണം ഫറോക്ക് അസി.കമ്മിഷണർക്കു കൈമാറിയിട്ടുമുണ്ട്. വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾക്കു പുറമേ പാസ്‌വേഡ് ദുരുപയോഗം ചെയ്തതിനു ഐടി ആക്ടിലെ 66 (സി,ഡി) വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അങ്ങനെ മാസങ്ങൾക്കു മുൻപു സോഫ്റ്റ്‌വെയറിലെ പിഴവുകൾ ദുരുപയോഗം ചെയ്യുന്നതു മുൻനിർത്തി റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസൻ കോർപറേഷൻ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ഈ കത്തിൽ ചെറുവണ്ണൂർ–നല്ലളം സോണൽ കാര്യാലയങ്ങളുടെ ചുമതലയുള്ള ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മറ്റു വാർഡുകളിലെ 236 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയെന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി.

എന്നുമാത്രമല്ല ഇവയിൽ തെറ്റായതും അപാകതകൾ ഉള്ളതുമായ ഫയലുകൾ ഉണ്ടെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ തന്നെ തന്റെ മാത്രം ബാധ്യതയാകുമെന്നും അതിനാൽ 236 ഫയലുകൾ പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താൻ നടപടി വേണമെന്നും ആവശ്യപ്പെടുകയുണ്ടായിരുന്നു. ഇത് ഏത് ഓഫിസിൽ വച്ച്, ഏത് സിസ്റ്റത്തിൽ വച്ച്, ഏതു സമയത്തു ചെയ്തു എന്നതു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്നത്തെ പരാതിയിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഇതേതുടർന്ന് ഈ പരാതിയിൽ ഗൗരവപരമായ ഒരു നടപടിയുമെടുക്കാതെ കോർപറേഷൻ അധികൃതർ ഒത്തു കളിക്കുകയാണ് ചെയ്തത്. ഒടുവിൽ പ്രശ്നം പുറത്താകുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം ഉയർന്നിരുന്നു. ആരെ സംരക്ഷിക്കാനാണ് പരാതി പൂഴ്ത്തിയതെന്നു വ്യക്തമാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയുണ്ടായി.

ഇതോടൊപ്പം തന്ന്നെ ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ പറഞ്ഞ പിഴവുകൾ പരിഹരിച്ചു എന്നാണ് സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിലും സമാന വീഴ്ചയുണ്ടായി. ഒടുവിൽ ജൂണിൽ നടന്ന തട്ടിപ്പ് പുറത്തായതോടെയാണ് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (6 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (20 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (29 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (35 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (8 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (13 hours ago)

Malayali Vartha Recommends