ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...

ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊളിക്കല്‍ നടപടികള്‍ക്ക് പ്രതിഷേധവുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍.
പ്രതിഷേധക്കാരുടെ വീടുകള്‍ ലക്ഷ്യം വച്ച് പൊളിക്കല്‍ നടപടികള്‍ നടക്കുന്നെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വിശദീകരണം. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള പതിവ് നടപടിയായാണ് കെട്ടിടം പൊളിച്ചത്.
പൊളിക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം പൊളിച്ച നടപടിയെ പ്രതിഷേധവുമായി ബന്ധിപ്പിക്കുന്ന നടപടി ആസൂത്രിതമാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഹര്‍ജിക്കാരന് നോട്ടീസ് നല്‍കി ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























