കൊച്ചി മെട്രോയുടെ അടുത്തുള്ള വീടുകൾക്ക് ആഡംബര നികുതി, ഇരുവശങ്ങളിലുമുളള വീടുകൾക്ക് ആഡംബര നികുതി 50% വർധിപ്പിക്കാൻ നീക്കം

കൊച്ചി മെട്രോയുടെ ഇരുവശങ്ങളിലുമുളള ഓരോ കിലോമീറ്ററിനകത്തുളള വീടുകൾക്ക് ആഡംബര നികുതി 50% വർധിപ്പിക്കാൻ നീക്കം.ഇതുമായി ബന്ധപ്പെട്ട ലാൻഡ് റവന്യു കമ്മീഷണറുടെ നിർദേശം സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂര പരിധിയിലുളള വീടുകൾക്കാണ് വർധന വരുത്താൻ ആലോചിക്കുന്നത്. നിലവിൽ 278 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കൂടുതലുള്ള വീടുകൾക്കാണ് ആഡംബര നികുതി നൽകേണ്ടത്. പരിഷ്കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കു എല്ലാ വർഷവും 5,000 രൂപ വീതം ആഡംബര നികുതി നൽകണം.
നിർദേശം നടപ്പായാൽ ഇവർക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.464 ചതുരശ്ര മീറ്റർ മുതൽ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവിൽ ആഡംബര നികുതി. എറണാകുളം വില്ലേജിൽ 450 വീടുകളും എളംകുളം വില്ലേജിൽ 675 വീടുകളുമാണ് നികുതി നൽകേണ്ടത്. കണയന്നൂർ താലൂക്കിൽ 21 വില്ലേജുകളിലായി ആഡംബര നികുതി നൽകേണ്ട 5,000 വീടുകളുമുണ്ട്.
https://www.facebook.com/Malayalivartha























