Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

'വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ...' ജോമോൾ ജോസഫ് കുറിക്കുന്നു

22 JUNE 2022 01:23 PM IST
മലയാളി വാര്‍ത്ത

യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് ഇന്ന് മുൻകൂർ ജാമ്യം ലഭിക്കുകയുണ്ടായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് വിജയബാബുവിന് ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് കോടതി മുമ്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. ഇതിനുപിന്നാലെ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിജയ് ബാബുവിന് ഹൈകോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം..

ആണുങ്ങളുമായി റിലേഷനിൽ കഴിയുകയും, മറ്റ് വിഷയങ്ങളിൽ ഉള്ള ചേർച്ചക്കുറവുകളുടെ പേരിൽ പിണങ്ങി അകലുമ്പോൾ, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാൽസംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകൾക്കും ഇതൊരു പാഠമായിരിക്കണം..
ഇത്തരം സ്ത്രീകൾ ഇല്ലാതാക്കുന്നത് യഥാർത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയൽ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്.

ഓപ്പൺ റിലേഷൻഷിപ്പുകളുടെ ഡിഗ്നിറ്റി പോലും കളയുക, സ്വതന്ത്ര ലൈംഗീകതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇൻസിഡന്റ്റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.

റിലേഷൻ ഉണ്ടാക്കാൻ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്..
ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേർന്ന് നിൽക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയിൽ ലേബൽ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻ‌കൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്..

വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ..

Note : ഇത്തരം പെണ്ണുങ്ങളുമായി റിലേഷൻ (അവിഹിതം) ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എല്ലാ ടെംസും ഉൾപ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നിൽ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിർന്നാൽ മതിയാകും..

Note 2 : പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികൾ ഇനിയെങ്കിലും മനസ്സിലാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (7 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (21 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (30 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (36 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (8 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (13 hours ago)

Malayali Vartha Recommends